ജോണ്‍ ഫിലിപ്പിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മസ്കത്ത്: ഇബ്രിയില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിന്‍െറ (45) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാത്രി 11.20ന് മസ്കത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം കണക്ഷന്‍ ഫൈ്ളറ്റില്‍ രാവിലെ ഒമ്പതിന് കൊച്ചിയില്‍ എത്തിക്കും. ജോണിന്‍െറ ഭാര്യാ ബന്ധു വര്‍ക്കി മൃതദേഹത്തെ അനുഗമിച്ചിരുന്നു. എംബസി, പൊലീസ് പേപ്പര്‍ വര്‍ക്കുകളും എംബാമിങ്ങും ഉച്ചയോടെ തന്നെ പൂര്‍ത്തിയാക്കി. ഇബ്രി- ബുറൈമി റോഡില്‍ സുനീനയിലെ അല്‍ മഹാ പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനായ ജോണിനെ കഴിഞ്ഞ 10ാം തീയതിയാണ് കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയത്.
സംഭവസ്ഥലത്തുനിന്ന് 70 കിലോമീറ്ററോളം അകലെ മസ്റൂഖി എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്ന് 15ാം തീയതിയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടത്തെിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആറു സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.