Posted On
date_range Updated On
date_range ഗര്‍ഭിണിയായ സ്വദേശി യുവതിക്ക് കത്തിക്കുത്തില്‍ ഗുരുതര പരിക്ക്
മസ്കത്ത്: കുടുംബവഴക്കിനെ തുടര്‍ന്ന് സ്വദേശി യുവതികള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഗര്‍ഭിണിക്ക് ഗുരുതര പരിക്കേറ്റു. ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. ഖാബൂറയിലാണ് സംഭവം. ഗര്‍ഭിണിയും ഭര്‍തൃസഹോദരിയും തമ്മിലാണ് വഴക്കുണ്ടായത്. അടിവയറ്റില്‍ കുത്തേറ്റ യുവതിയെ സൊഹാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
തന്നെ കുത്താന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
പ്രതിയെ തുടര്‍ നടപടികള്‍ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.