മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ നിയമം ഇളവ് ചെയ്തു

മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്ന് തളര്‍ന്ന സമ്പദ്ഘടനക്ക് ഊര്‍ജം പകരാന്‍ ഒമാന്‍ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസാ നിയമത്തില്‍ ഇളവുവരുത്തി. ഒന്നാം ലിസ്റ്റില്‍പെടുന്ന 38 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ ഇളവ് ബാധകമാവുക. ഇവര്‍ക്ക് മൂന്നാഴ്ച നീളുന്ന വിസയാണ് നല്‍കിയിരുന്നത്. പുതിയ നിയമപ്രകാരം ഇവര്‍ക്ക് മൂന്നുമാസം വരെ സുല്‍ത്താനേറ്റില്‍ തങ്ങാം. ജൂലൈ 20 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. ബ്രിട്ടന് പുറമെ  മധ്യ യൂറോപ്പിലെ ഏതാണ്ടെല്ലാ രാഷ്ട്രങ്ങളും അയര്‍ലന്‍ഡ് അടക്കം കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, തെക്കന്‍ അമേരിക്കയിലെ അര്‍ജന്‍റീനയും ബ്രസീലുമടക്കം പത്ത് രാഷ്ട്രങ്ങള്‍, ആസ്ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ തുടങ്ങിയവയാണ് 38 രാഷ്ട്രങ്ങളുടെ പട്ടികയില്‍ വരുന്നത്. അമ്പത് റിയാലാണ് ഇതിനായുള്ള ഫീസ്. ഇന്ത്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നീണ്ട വിസക്ക് അപേക്ഷിക്കാമെങ്കിലും അവര്‍ക്ക് ഒമാനില്‍ സ്പോണ്‍സര്‍ ഉണ്ടായിരിക്കണം. നിയമത്തിലെ ഭേദഗതി നിക്ഷേപകര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. നിക്ഷേപകര്‍ക്ക് രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. ഇതുവഴി നിക്ഷേപത്തിനുള്ള സാധ്യത വര്‍ധിക്കും. സഞ്ചാരികള്‍ കൂടുതല്‍ പണം ചെലവിടുന്നതുവഴി സമ്പദ്ഘടനക്ക് ഉണര്‍വേകുകയുമാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഒമാനിലത്തെിയ സഞ്ചാരികളില്‍നിന്ന് വരുമാനമായി ലഭിച്ചത് 250.9 ദശലക്ഷം റിയാലാണ്. 2005ല്‍ വിനോദസഞ്ചാര മേഖലയില്‍നിന്ന് ലഭിച്ച വരുമാനത്തിന്‍െറ ഇരട്ടിയാണിത്. വിനോദ സഞ്ചാരമേഖലയില്‍ പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാവുകയും ഒപ്പം നിയമങ്ങളില്‍ ഇളവുവരുകയും ചെയ്യുന്നതോടെ സഞ്ചാരികളുടെ ഒഴുക്കുതന്നെ ഒമാനിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒമാനിലത്തെുന്ന സന്ദര്‍ശകരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് വിനോദയാത്രക്ക് എത്തുന്നതെന്നാണ്. മറ്റുള്ളവര്‍ ബിസിനസ് ആവശ്യാര്‍ഥമാണ് എത്തുന്നത്. നേരത്തേയുണ്ടായിരുന്ന സംവിധാനത്തില്‍ പലര്‍ക്കും പിഴ അടക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സര്‍ക്കാര്‍ നീക്കം സമ്പദ്ഘടനക്ക് ഉണര്‍വ് പകരുമെന്ന് ബിസിനസ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ത്യയ]ടക്കം അയല്‍പക്ക രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്കും മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
നിക്ഷേപകര്‍ക്ക് രാജ്യത്തിന്‍െറ സമ്പദ്ഘടനയെ കുറിച്ച് നല്ല ധാരണയുണ്ടാക്കാന്‍ മൂന്നുമാസത്തെ കാലയളവ് കൊണ്ട് സാധിക്കുമെന്ന് മജ്ലിസുശ്ശൂറ സാമ്പത്തിക കാര്യ കമ്മിറ്റി മേധാവി സാലെഹ് സഈദ് പറഞ്ഞു. സഞ്ചാരികള്‍ അധിക പണം ചെലവഴിക്കുന്നത് സമ്പദ്ഘടനക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ സമീപത്തുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാകണമെന്നും അന്‍വര്‍ ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ് ചെയര്‍മാന്‍ അന്‍വര്‍ അല്‍ ബലൂഷി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.