ഒമാന്‍ സമാധാനത്തിനൊപ്പം –യൂസുഫ് ബിന്‍ അലവി

മസ്കത്ത്: ആഭ്യന്തരവും വൈദേശികവുമായി സമാധാനം ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് നാളിതുവരെ ഒമാന്‍ സ്വീകരിച്ചതെന്ന് ഒമാന്‍ വിദേശമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. 1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരത്തിലത്തെിയത് മുതല്‍ സമാധാനം ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സുല്‍ത്താന്‍ ഖാബൂസിന്‍െറ ഭരണത്തിനുകീഴില്‍ ഒമാനില്‍ ശാന്തിയും സമാധാനവും പുലരുന്നതായും അദ്ദേഹം പറഞ്ഞു. പൗരന്മാന്‍ ഭരണഗുണങ്ങള്‍ ആസ്വദിക്കുകയാണെന്നും രാജ്യത്ത്  ഇസ്ലാമിക തത്ത്വശാസ്ത്രവും അന്താരാഷ്ട്ര നിയമങ്ങളും രാജ്യപാരമ്പര്യവും ഒന്നിച്ചുകൊണ്ടുപോവുന്നുണ്ടെന്നും ഇവക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍നിന്നാണ് രാജ്യം ആവേശം കൊള്ളുന്നതെന്നും അത് നന്മയിലേക്കാണ് മനുഷ്യനെ നയിക്കുന്നതെന്നും തിന്മയിലേക്കല്ളെന്നും ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഓര്‍മപ്പെടുത്തി. 70 കളുടെ ആദ്യകാലങ്ങളില്‍ ഒമാനും അറബ് കമ്യൂണിസ്റ്റ് സംഘടനകളും തമ്മില്‍ യുദ്ധമുണ്ടായിരുന്നു. നാലുവര്‍ഷം യുദ്ധം നീണ്ടു. അനുനയത്തിന്‍െറയും സാമാധാനത്തിന്‍െറയും മാര്‍ഗങ്ങളിലൂടെ ശക്തിപ്രയോഗിക്കാതെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ആശയവിനിമയങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നത്തെ സമീപിക്കുന്ന നയമാണ് ഒമാന്‍ പ്രയോഗിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം അറബ് രാജ്യങ്ങള്‍ വന്‍ ബലഹീനതയാണ് അനുഭവിക്കുന്നത്. ഇത്തരം ബലഹീനതകള്‍ക്കും  പ്രശ്നങ്ങള്‍ക്കും അവയുടെ ആരംഭത്തില്‍തന്നെ പരിഹാരം കണ്ടത്തെണം.
ഇത്തരം വിഭാഗങ്ങളില്‍ ഓരോന്നും മറ്റുള്ളവരെക്കാള്‍ തങ്ങളുടേതാണ് കൂടുതല്‍ സത്യമെന്നും ശരിയെന്നും ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍, ഇത്തരം വിഭാഗങ്ങളെ തങ്ങളുടെ ആശയങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഏറെ പ്രയാസകരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.