ഒമാനില്‍ കാന്‍സര്‍ മരണനിരക്ക്  വര്‍ധിക്കുന്നു

മസ്കത്ത്: രോഗബാധ കണ്ടത്തൊന്‍ വൈകുന്നതിനാല്‍ ഒമാനില്‍ കാന്‍സര്‍ മരണനിരക്ക് വര്‍ധിക്കുന്നതായി വിദഗ്ധന്‍. പകുതിയോളം രോഗബാധിതരിലും അവസാന ഘട്ടത്തിലാണ് രോഗം കണ്ടത്തെുന്നതെന്ന് ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സാഹിദ് അല്‍ മന്തരി പറഞ്ഞു. മൂന്നും നാലും ഘട്ടത്തില്‍ വെച്ചാണ് അമ്പത് ശതമാനത്തിലധികം പേരുടെയും രോഗം കണ്ടത്തെുന്നത്. ആഗോളതലത്തില്‍ ഇത് 20 ശതമാനം മാത്രമാണ്. റോയല്‍ ആശുപത്രിയുടെ മരുന്ന് ചെലവിന്‍െറ മുപ്പത് ശതമാനവും കാന്‍സര്‍ ചികിത്സക്കായാണ് ചെലവിടുന്നത്. രോഗം അവസാനഘട്ടത്തില്‍ എത്തിയവര്‍ക്ക് കൂടുതല്‍ വൈദ്യപരിചരണം ആവശ്യമായി വരുകയും ചെയ്യും. ഒമാനില്‍ പത്ത് ലക്ഷം പേരില്‍ അറുന്നൂറ് പേര്‍ക്കാണ് കാന്‍സര്‍ ബാധയുള്ളതെന്നാണ് കണക്കുകള്‍. നിലവിലെ നിരക്കില്‍ 2040ഓടെ ഒമാനിലെ കാന്‍സര്‍ രോഗികളുടെ എണ്ണം 3500 ആയി ഉയരും. അവസാനഘട്ടത്തില്‍ ചികിത്സ തേടിയത്തെിയ പല രോഗികളും ഇന്ന് രോഗം ഭേദപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവരില്‍ മരണസാധ്യത കൂടുതലാണെന്നും അല്‍ മന്തരി പറഞ്ഞു. നാഷനല്‍ ഓങ്കോളജി സെന്‍ററിന്‍െറ ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 19,103 രോഗികളാണ് ഒൗട്ട്പേഷ്യന്‍റ് ക്ളിനിക്കില്‍ എത്തിയത്. 2014ലെക്കാള്‍ പത്ത് ശതമാനം അധികമാണിത്. 1314 പേരില്‍ കാന്‍സര്‍ബാധ കണ്ടത്തെിയതായാണ് ഒടുവിലെ കണക്കുകള്‍. ഇതില്‍ 102 പേര്‍ പ്രവാസികളാണ്. രോഗികളുടെ ശരാശരി വയസ്സ് 53 ആണ്. 14 വയസ്സിലും അതിലും താഴെ പ്രായമുള്ള 87 കുട്ടികളിലും രോഗം കണ്ടത്തെി. ജി.സി.സി രാഷ്ട്രങ്ങളില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ ഒമാന് നാലാം സ്ഥാനമാണുള്ളത്. സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറുമാണ് കൂടുതലായി കണ്ടുവരുന്നത്. കാറപകടങ്ങളും ഹൃദയാഘാതവും കഴിഞ്ഞാല്‍ മരണകാരണം കാന്‍സറാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ വിലയിരുത്തിയിരുന്നു. ശ്വാസകോശ കാന്‍സര്‍ ബാധിതരില്‍ 97 ശതമാനവും പുകവലിക്കാരാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ശ്വാസകോശ കാന്‍സര്‍ ബാധിതര്‍ മുന്നിലത്തെുമെന്നാണ് കണക്കുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.