??????????? ????????????????? ??????? ???????????? ??????????????

സ്വദേശികള്‍ക്കായി സംഘടിപ്പിച്ച  ഗെയിംഷോ കൗതുകമായി

മത്ര: മത്രസൂഖില്‍ സ്വദേശികള്‍ക്കായി സംഘടിപ്പിച്ച ഗെയിംഷോ കൗതുകമായി. കോര്‍ണീഷ് ഗേറ്റില്‍ കഴിഞ്ഞദിവസം രാവിലെയാണ് ഒരു സംഘം സ്വദേശി യുവതീയുവാക്കള്‍ സംഘടിച്ചത്തെിയത്. പ്രത്യേക വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അവര്‍ ഗ്രൂപ് ലീഡര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൈയടിച്ചും തലയാട്ടിയും അനുസരിച്ചു. കണ്ടുനിന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല. നിര്‍ദേശം നല്‍കിയതിനുശേഷം നാലുപേരടങ്ങുന്ന സംഘത്തിന് ഓരോ കവര്‍ നല്‍കി. അതില്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി സംഘാംഗങ്ങള്‍ പരക്കം പായുന്നതാണ് പിന്നീട് കണ്ടത്. അല്‍ഹദായ വല്‍ മശാരിക് എന്ന സംഘടന നടത്തിയ വിനോദവും അറിവും പകര്‍ന്ന മത്സര പരിപാടിയായിരുന്നു ഇത്. സൂഖിന്‍െറ ചരിത്രവും പാരമ്പര്യവും സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഉത്തരം കണ്ടത്തെി സമ്മാനം കരസ്ഥമാക്കാനാണ് സംഘാംഗങ്ങള്‍ നാലുപാടും ഓടിയത്. 50ല്‍പരം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.