Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ജോലിക്കിടെ വീണുമരിച്ചു
മസ്കത്ത്: മലയാളി ജോലിക്കിടെ വീണുമരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷാജഹാന്‍ അബ്ദുല്‍ കരീം (37) ആണ് മരിച്ചത്. മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. അല്‍ ഹരാസി യുനൈറ്റഡ് എന്‍റര്‍പ്രൈസസ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
നഗരസഭയുടെ വാഹനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
നാലു വര്‍ഷമായി മസ്കത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.