കൊല്ലം സ്വദേശിയുടെ  മൃതദേഹം ഇന്ന്  നാട്ടിലത്തെിക്കും

സലാല: തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയ കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും. പുനലൂര്‍  പിലാത്തോട്ടത്തില്‍ പരേതനായ ഭാസ്കരന്‍ ആശാരിയുടെ മകന്‍ അജികുമാറിനെ (50) ജൂലൈ ഒന്നിനാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. 20 വര്‍ഷമായി സനാഇയ്യയില്‍ ഓട്ടോ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു. ഒന്നര വര്‍ഷമായി നാട്ടില്‍ പോയിട്ട്. ഭാര്യ: അനിത. മക്കള്‍: ഐശ്വര്യ അജി (13), ആര്യ അജി (8). വെള്ളിയാഴ്ച രാത്രി 11നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്കത്തില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10.45ന് തിരുവനന്തപുരത്തിനുള്ള വിമാനത്തിലാണ് കൊണ്ടുപോവുക. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് തോമസ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകീട്ട് 3.15ന് തിരുവനന്തപുരത്ത് എത്തുമെന്ന് കരുതുന്ന മൃതദേഹം രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. സനാഇയ ഏരിയ വിശ്വകര്‍മ സംഘം പ്രവര്‍ത്തകനായിരുന്നു മരിച്ച അജികുമാര്‍. 
മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കൈരളി പ്രവര്‍ത്തകരായ പ്രകാശന്‍, രാജേന്ദ്രന്‍, സുരേഷ് ബാബു, മുരളീധരന്‍ (അല്‍ ജൂലാന്‍ കോണ്‍ട്രാക്ടിങ്), വിശ്വകര്‍മ സംഘം ഭാരവാഹി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.