മസ്കത്ത്: പുതുക്കിയ ഇന്ധനവില നിരക്കുകള്‍ ഈമാസം 15 മുതല്‍ നടപ്പില്‍വരുമെന്ന് ധനകാര്യമന്ത്രി ദാര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി പ്രസ്താവിച്ചു. അന്താരാഷ്ട്ര വിലയനുസരിച്ചായിരിക്കും ഒമാന്‍ മാര്‍ക്കറ്റില്‍ വില നിശ്ചയിക്കുക. മാസംതോറും അന്താരാഷ്ട്ര വിലയനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും. പുതിയ വില നടപ്പില്‍വരുത്തുന്നതിന് മൂന്നുദിവസം മുമ്പ് പ്രഖ്യാപിക്കും. അന്താരാഷ്ട്ര വിലയനുസരിച്ച് ഒമാനിലെ ഇന്ധനവില നിര്‍ണയിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിശ്ചയിച്ചതായി ധനകാര്യമന്ത്രി അറിയിച്ചു.
എണ്ണ - പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഒമാന്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് സി.ഇ.ഒ എന്നിവരടങ്ങുന്ന സമിതിയാണ് വില നിശ്ചയിക്കുന്നത്. നിരക്കുകള്‍ ശരീയായരീതിയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ചുമതലയും കമ്മിറ്റിക്കായിരിക്കും. പെട്രോള്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് കമ്മിറ്റി നിശ്ചയിച്ച വില തന്നെയാണ് ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതെന്നും കമ്മിറ്റി ഉറപ്പുവരുത്തും. പുതിയ നിരക്കുകള്‍ നടപ്പാക്കുന്നതില്‍ പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തവും കമ്മറ്റിക്കായിരിക്കും. നിലവില്‍ ഒമാനില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കിയാണ് എണ്ണ വില്‍ക്കുന്നത്. 120 ബൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്നത്.
സബ്സിഡി നിര്‍ത്തലാക്കുന്നതോടെ ലഭിക്കുന്ന അധികവരുമാനം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. സബ്സിഡി എടുത്തുകളയുന്നതോടെ ഇന്ധനവിലയില്‍ 50 ശതമാനം വരെ വര്‍ധനയുണ്ടാവുമെന്ന് വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, ഒരു ലിറ്റര്‍ പെട്രോളിന് 40 ബൈസ മാത്രമാണ് വര്‍ധിക്കുകയെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലവര്‍ധിക്കുന്നതോടെ യാത്രാനിരക്കുകള്‍ വര്‍ധിക്കും. ടാക്സികളുടെ നിരക്കുകളാണ് പെട്ടെന്ന് ഉയരുക. ദീര്‍ഘദൂര യാത്രാനിരക്കുകള്‍ വര്‍ധിക്കും. ടാക്സി നിരക്കുകള്‍ എത്ര വര്‍ധിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍, പുതിയ ബസ് സര്‍വിസുകള്‍ ആരംഭിച്ചത് യാത്രക്കാര്‍ക്ക് സഹായകമാവും. ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നതോടെ ബസുകളില്‍ യാത്രക്കാര്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. എണ്ണ വില വര്‍ധിക്കുന്നത് ഒമാനില്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ധിക്കാന്‍ കാരണമാകും. മുന്നു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
ഒമാനില്‍ കപ്പലുകള്‍വഴിയും വിമാനംവഴിയും ഉല്‍പന്നങ്ങളത്തെുന്നതിനാല്‍ ഇന്ത്യയിലെപോലെ ദീര്‍ഘദൂരം യാത്രചെയ്യേണ്ടിവരുന്നില്ല. സൊഹാര്‍ തുറമുഖത്തുനിന്ന് കമ്പനി ഗോഡൗണുകളിലേക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരമമ്യേന കുറഞ്ഞ ദൂരം മാത്രമാണുള്ളത്.
എന്നാല്‍, ദുബൈവഴി എത്തിക്കുന്ന ചരക്കുകളെ വില വര്‍ധന പ്രതികൂലമായി ബാധിക്കും. സൂര്‍ അടക്കമുള്ള വിദുര സ്ഥലങ്ങളിലേക്ക് ദുബൈയില്‍നിന്നത്തെുന്ന വാഹനങ്ങള്‍ക്ക് നല്ല വാടക നല്‍കേണ്ടിവരും. ഇത് കെട്ടിടനിര്‍മാണ ഉപകരണമടക്കമുള്ള ചില ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കും. ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് സൊഹാര്‍ പോര്‍ട്ടിനെ കൂടുതല്‍ ആശ്രയിക്കാനും കമ്പനികള്‍ മുതിരും. ഇന്ധനവില വര്‍ധന പഴം, പച്ചക്കറി മേഖലയെയാണ് ഏറെ പ്രതികൂലമായി ബാധിക്കുകയെന്ന് സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. പച്ചക്കറി പഴവര്‍ഗങ്ങളില്‍ അഞ്ചു ശതമാനം വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പച്ചക്കറി, പഴവര്‍ഗങ്ങള്‍ നിത്യവും ആവശ്യമുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ ഗതാഗത ചെലവുള്ള മേഖലയാണിത്. കമ്പനിയുടെ മബേലയിലെ ആസ്ഥാനത്തുനിന്ന് രാജ്യത്തിന്‍െറ നാനാഭാഗത്തേക്കും ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ പ്രതിമാസം 18,000 റിയാലിന്‍െറ ഇന്ധനമാണ് ഉപയോഗിക്കുന്നത്.
ഇത് 27,000 റിയാലായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സൊഹാര്‍ പോര്‍ട്ടില്‍നിന്ന് ഉല്‍പന്നങ്ങള്‍ മൊബേലയില്‍ എത്തിക്കാന്‍ നിലവില്‍ ഒരു ട്രെയ്ലറിന് 130 റിയാലാണ് നല്‍കുന്നത്. ഇത് 170 റിയാലായി വര്‍ധിക്കും. ഇന്ധനവില വര്‍ധിക്കുന്നതോടെ ചെലവു ചുരുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും.
സര്‍ക്കാര്‍ ചെലവുചുരുക്കുന്നത് സ്വകാര്യമേഖലാ കമ്പനികളെ കൂടുതല്‍ ബാധിക്കും. കമ്പനികള്‍ക്ക് ചെലവുകള്‍ ചുരുക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെവരും. ചെലവുചുരുക്കലിന്‍െറ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യും. ഇത് മലയാളികളടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.