സൊഹാര്‍: ഫലജ് കെ.എം.സി.സിയും റോയല്‍ ഫലജ് ക്ളബും സംയുക്തമായി നടത്തിയ മൂന്നാമത് റോയല്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഹിറ്റാചി പവര്‍ ടൂള്‍സ് ജേതാക്കളായി. ഒമാനിലെ 16 പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഫലജിനാണ് രണ്ടാംസ്ഥാനം. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ബുറൈമി ബ്ളാസ്റ്റേഴ്സിലെ സാദിഖ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി? വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. യൂസുഫ് സലിം കൊല്ലം (കെ.എം.സി.സി ), മനോജ് കുമാര്‍ (മാനേജര്‍ ബദറുസമാ സൊഹാര്‍), എന്‍.സുനില്‍ കുമാര്‍ (എം ഡി അല്‍ റാസന്‍ ഇന്‍റര്‍നാഷണല്‍ കമ്പനി സൊഹാര്‍), സൈഫ് അല്‍ ജാബ്രി(ഒമാനി പൗരപ്രമുഖന്‍) ,അബ്ദുല്‍ മുത്തലിബ് ഫലജ്, അനീഷ് മോഹന്‍ (ബദറുസമ ഫലജ് മാനേജര്‍), ദര്‍ഷ് (മാനേജര്‍ അല്‍ ജദീദ്), തസ്രീഫ്, ഇര്‍ഫാന്‍ എന്നിവര്‍ക്ക് സമാപന സമ്മേളനത്തില്‍ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കെ.എം.സി.സി ഫലജ് കമ്മിറ്റി പ്രസിഡന്‍റ് ബി.എം ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ടോപ് സ്റ്റാര്‍, അബ്ദുസ്സമദ് അല്‍ സലാം ഗ്രൂപ്, കെ.എം.സി.സി ഭാരവാഹികളായ ഷമീം പേരാവൂര്‍ ,ഹുസൈന്‍ കോട്ടക്കല്‍ ,നൌഫല്‍, ഫര്‍ഹാസ്, റഷാദ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ നല്‍കി. ട്രഷറര്‍ എന്‍.വി. നവാസ് അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് മൈക്രോ നവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.