മസ്കത്ത് അന്താരാഷ്ട്ര  പുസ്തകമേള തുടങ്ങി

മസ്കത്ത്: ഒമാന്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന 21ാമത് മസ്കത്ത് പുസ്തകമേള സുല്‍ത്താന്‍െറ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അല്‍ സുബൈര്‍ ബിന്‍ അലി ഉദ്ഘാടനം ചെയ്തു. 
അടുത്തമാസം അഞ്ചുവരെ പുസ്തകോത്സവം തുടരും. വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയടക്കം  മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, അണ്ടര്‍ സെക്രട്ടറിമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 
പുസ്തകോത്സവത്തിന്‍െറ ഭാഗമായി സാംസ്കാരിക, കലാസാഹിത്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച മുതലാണ് പൊതജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുക. സാധാരണദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി പത്തുവരെയാണ് സന്ദര്‍ശന സമയം. 
വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ പത്തുവരെയാണ് പ്രവര്‍ത്തന സമയം. ഈമാസം 25, 29, മാര്‍ച്ച് രണ്ട് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശം. 
ഈമാസം 28, മാര്‍ച്ച് ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ സ്ത്രീകള്‍ക്കായിരിക്കും പ്രവേശം. 27 രാജ്യങ്ങളില്‍നിന്നായി 650 പ്രസാധകരാണ് പുസ്തകമേളക്കത്തെുന്നത്. നിരവധി രാജ്യങ്ങളിലെ പ്രസാധകര്‍ ഏജന്‍റുമാര്‍ വഴിയും പങ്കെടുക്കുന്നുണ്ട്. അല്‍ ഫറാഇദി, അഹ്മദ് ബിന്‍ മാജിദ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പുസ്തകങ്ങള്‍ ഒരുക്കുന്നത്.
 മൊത്തം 8,550 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് പുസ്തകമേളയുടെ വേദിക്കുള്ളത്. ഇതില്‍ 950 പവലിയനുകളാണ് ഒരുങ്ങുന്നത്. ഒമാനില്‍നിന്ന് 44 സ്ഥാപനങ്ങള്‍ ഒൗദ്യോഗികമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. 2,50,000 തലക്കെട്ടിലുള്ള പുസ്തകങ്ങള്‍ മേളയിലുണ്ടാവും. പാകിസ്താന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ ഈവര്‍ഷം ആദ്യമായി മേളക്കത്തെുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.