മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായി സംഘടിപ്പിച്ച ടൂര്‍ ഒമാന്‍ സൈക്കിളോട്ട മത്സരം സമാപിച്ചു. കസാഖ്സ്താനില്‍നിന്നുള്ള അസ്താന ടീമംഗമായ ഇറ്റാലിയന്‍ സ്വദേശി വിന്‍സെന്‍സോ നെബാലിയാണ് ചാമ്പ്യനായത്.
ഫ്രഞ്ച് ടീമംഗമായ റൊമൈന്‍ ബാര്‍ഡെറ്റ് രണ്ടാം സ്ഥാനത്തും അസ്താന ടീമിലെ തന്നെ അംഗമായ ഡാനിഷ് ജേക്കബ് ഫ്യുഗല്‍സാംഗ് മൂന്നാമതുമത്തെി. കത്യൂഷ ടീമംഗമായ നോര്‍വീജിയന്‍ സ്വദേശി അലക്സാണ്ടര്‍ കിര്‍സ്റ്റോഫ് ആറാം ഘട്ടത്തിലെ ജേതാവായി. ലോകത്തിലെ 12 രാജ്യങ്ങളില്‍നിന്നുള്ള 18 ടീമുകളിലെ 144 സൈക്കിളോട്ടക്കാര്‍ മത്സരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച ഒമാന്‍ എക്സിബിഷന്‍ സെന്‍ററില്‍നിന്നാരംഭിച്ച് അല്‍ ബുസ്താനില്‍ അവസാനിക്കുന്നതായിരുന്നു ഒന്നാം ഘട്ടം. സീബ് ഒമാന്‍ ടെല്‍ ഹെഡ് ഓഫിസില്‍നിന്നാരംഭിച്ച് ഖുറിയാത്തില്‍ അവസാനിക്കുന്നതായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടം അല്‍ സവാദി ബീച്ചില്‍നിന്നാരംഭിച്ച് നസീം ഗാര്‍ഡനില്‍ അവസാനിക്കുന്നതായിരുന്നു. മസ്കത്ത് നോളജ് ഒയാസിസില്‍നിന്നാരംഭിച്ച് ജബല്‍ അഖ്ദറില്‍ അവസാനിക്കുന്നതായിരുന്നു നാലാം ഘട്ടം. യിത്തി അല്‍ സിഫയില്‍നിന്നാരംഭിച്ച് മസ്കത്ത് ഒമാന്‍ ടൂറിസം മന്ത്രാലയം പരിസരത്ത് അവസാനിക്കുന്നതായിരുന്നു അഞ്ചാം ഘട്ടം. വേവ് മസ്കത്തില്‍നിന്നാരംഭിച്ച് മത്ര കോര്‍ണീഷിലാണ് ടൂര്‍ ഒമാന്‍ സമാപിച്ചത്. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരം കാണാന്‍ നിരവധി പേര്‍ മത്ര കോര്‍ണിഷില്‍ തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.