നൗസുഹ്, ചരിത്രവും ഗ്രാമീണ കാഴ്ചകളും ഇഴചേര്‍ന്ന ഗ്രാമം

റുസ്താഖ്: സന്ദര്‍ശകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് റുസ്താഖ് വിലായത്തിലെ നൗസുഹ് ഗ്രാമം. റുസ്താഖില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ വാദി ബനീ ഹിനായില്‍ സ്ഥിതിചെയ്യുന്ന ഇവിടം ചരിത്രവും ഗ്രാമീണ കാഴ്ചകളും ഇഴചേര്‍ന്ന മനോഹര അനുഭവമാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കുന്നത്. വാദി ബനീ ഖാഫിറിനെയും അല്‍ ഹൊഖയ്നെയും ബന്ധിപ്പിക്കുന്ന നൗസുഹിലത്തെുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുക താഴ്ന്നതും ഇടതൂര്‍ന്നതുമായ കൃഷിയിടങ്ങളാണ്. മറ്റേതൊരു ഒമാനി കാര്‍ഷിക ഗ്രാമത്തെയും പോലെ ഈത്തപ്പഴ കൃഷി തന്നെയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. ഗോതമ്പ്, ബാര്‍ലി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. ബി.സി 1000 മുതല്‍ 3000 വരെ കാലഘട്ടത്തിലെ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കണ്ടെടുത്തതോടെയാണ് ഇവിടം ചരിത്രാന്വേഷണ കുതുകികളുടെയും വിദഗ്ധരുടെയും ഇഷ്ട കേന്ദ്രമായത്. ഹൊഖയ്ന്‍ റോഡരികില്‍നിന്ന് നൂറ്റാണ്ട് പഴക്കമുള്ള ശിലകള്‍ കണ്ടത്തെിയിരുന്നു. വിശദപഠനത്തില്‍ ഇസ്ലാമിന്‍െറ ആവിര്‍ഭാവത്തിന് മുമ്പുള്ളതായിരുന്നു ഈ ശിലകള്‍ എന്നറിഞ്ഞു. ഇവയിലെ പുരാതന ലിഖിതങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും വാദി അല്‍ സഹ്താനില്‍നിന്ന് കണ്ടത്തെിയ പൗരാണിക വസ്തുക്കളുമായി സാമ്യമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്നത്തെ കാലത്തെ സംഭവങ്ങളും കാലാവസ്ഥയും ഒക്കെയായിരുന്നു അവര്‍ ലിഖിതങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ കൊത്തിവെച്ചത്. സാംസ്കാരിക  പൈതൃക മന്ത്രാലയത്തിന് കീഴില്‍ ഇവിടെ സ്വദേശികളും വിദേശികളുമായുള്ള പഠനസംഘങ്ങള്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മലമുകളില്‍ ഗ്രാമത്തിനെ അഭിമുഖീകരിച്ചെന്നവണ്ണം നില്‍ക്കുന്ന കോട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗുഹകളാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. നൂറ്റാണ്ടിന്‍െറ പഴക്കമുള്ള ഈ ഗുഹകളില്‍ സ്വദേശികള്‍ തങ്ങളുടെ കാര്‍ഷികവിളകള്‍ സൂക്ഷിക്കാറുണ്ട്. റമദാനിലും വേനലിലും സ്വദേശികളില്‍ പലരും പകല്‍സമയം ചെലവഴിക്കുന്നത് ഈ ഗുഹകള്‍ക്കുള്ളിലാണ്. ഉറവകളുടെ സാന്നിധ്യത്താല്‍ ഗുഹകള്‍ക്ക് ഉള്‍വശത്ത് എല്ലാസമയത്തും സുഖകരമായ കാലാവസ്ഥയാണ്. ഈ അരുവികളില്‍നിന്നുള്ള വെള്ളമാണ് ഗ്രാമവാസികള്‍ കുടിക്കാനും കൃഷിക്കും എടുക്കുന്നത്. മികച്ച റോഡും സ്കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍ തുടങ്ങി എല്ലാ മേഖലകളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കുപുറമെ വാരാന്ത്യങ്ങളില്‍ ധാരാളം വിദേശികളും ഇവിടെ എത്താറുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.