മസ്കത്ത്: ‘ടൂര്‍ ഓഫ് ഒമാന്‍’ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിന്‍െറ മൂന്നാംഘട്ടത്തില്‍ അലക്സാണ്ടര്‍ ക്രിസ്റ്റോഫ് ജേതാവ്.
സവാദി ബീച്ചില്‍നിന്ന് നസീം ഗാര്‍ഡന്‍ വരെയുള്ള 176.5 കിലോമീറ്ററാണ് മൂന്നാം ഘട്ടത്തില്‍ സൈക്കിളോട്ടക്കാര്‍ പിന്നിട്ടത്. മൊറോനോ ഹോഫ്ലന്‍റിനെയും റോയ് ജാന്‍സിനെയും പിന്തള്ളിയാണ് കത്ത്യൂഷ ടീമംഗമായ ക്രിസ്റ്റോഫ് ഈ സീസണിലെ തന്‍െറ നാലാമത്തെ ജയം കൊയ്തത്. ആറു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ മൊത്തം 900 കിലോമീറ്ററാണ് മത്സരാര്‍ഥികള്‍ പിന്നിടുന്നത്. 12 രാജ്യങ്ങളില്‍നിന്നുള്ള 144 പേരാണ് ഒമാന്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍നിന്ന് ആരംഭിച്ച് അല്‍ ബുസ്താനില്‍ അവസാനിച്ച ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. സീബിലെ ഒമാന്‍ ടെല്‍ ഹെഡ് ഓഫിസില്‍നിന്ന് ഖുറിയാത്ത് വരെയായിരുന്നു രണ്ടാംഘട്ടം. പരിക്ക് മൂലവും മറ്റും മൂന്നാം ഘട്ടമത്തെിയപ്പോള്‍ അഞ്ചു മത്സരാര്‍ഥികള്‍ പിന്‍വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.