Posted On
date_range Updated On
date_range ഹൃദയസ്തംഭനം: ആലപ്പുഴ സ്വദേശി മസ്കത്തില്‍ നിര്യാതനായി
മസ്കത്ത്: ഹൃദയസ്തംഭനംമൂലം ആലപ്പുഴസ്വദേശി മസ്കത്തില്‍ നിര്യാതനായി. തലവടി തേരാട്ടുപുറം സ്വദേശി പൗലോസ് വര്‍ഗീസാണ് (54) മരിച്ചത്.
പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ടു വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി ഹൈടെക് ഇന്‍ഡസ്ട്രിയല്‍ സര്‍വിസസ്് എന്ന കമ്പനിയില്‍ മെക്കാനിക്കല്‍ ഡ്രാഫ്റ്റ്സ്മാനായിരുന്നു.
പിതാവ്: വര്‍ഗീസ്. മാതാവ്: സാറാമ്മ. ഭാര്യ: ജസ്സി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംസ്കാരം ബുധനാഴ്ച ജന്മനാട്ടില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.