മസ്കത്ത്: ജി.സി.സി റെയില്‍പദ്ധതി വൈകുന്ന സാഹചര്യത്തില്‍ ഒമാനില്‍ ആഭ്യന്തര റെയില്‍ ശൃംഖല തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി വ്യക്തമാക്കി. ഒമാന്‍ തുറമുഖത്തത്തെുന്ന ചരക്കുകള്‍ റെയില്‍മാര്‍ഗം മറ്റ് ജി.സി.സി രാജ്യങ്ങളിലത്തെിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.
എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തികപ്രതിസന്ധിമൂലം ജി.സി.സി റെയില്‍പദ്ധതി വൈകുന്നതിനാല്‍ ഒമാനിലെ തുറമുഖങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തി റെയില്‍പദ്ധതി തുടങ്ങാനും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കടല്‍മാര്‍ഗം ചരക്കുകള്‍ എത്തിക്കാനുമാണ് ആലോചനയെന്ന് മന്ത്രി ഗതാഗത മന്ത്രാലയത്തിന്‍െറ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ സൂചിപ്പിച്ചു. ഒക്ടോബറില്‍ നടക്കുന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 15.4 ബില്യണ്‍ ഡോളര്‍ ചെലവില്‍ ജി.സി.സി രാജ്യങ്ങളെ ബന്ധപ്പെടുത്തി 2117 കിലോമീറ്റര്‍ റെയില്‍ശൃംഖലയാണ് പദ്ധതിയിട്ടിരുന്നത്.
2017ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ വൈകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.