Posted On
date_range Updated On
date_range ഹൃദയാഘാതം: ഖദറയില്‍ ആറ്റിങ്ങല്‍ സ്വദേശി നിര്യാതനായി
മസ്കത്ത്: ഖദറയില്‍ ഹൃദയാഘാതം മൂലം ആറ്റിങ്ങല്‍ നഗരൂര്‍ നെടുമ്പറമ്പ് സ്വദേശി ചന്ദ്രദാസ് ശങ്കരന്‍ (61) നിര്യാതനായി. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലിക്കാരനായിരുന്ന ഇദ്ദേഹം 36 വര്‍ഷമായി ഒമാനിലുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യ ഷേര്‍ലി. മക്കള്‍: മേഘ, അനഘ. മരുമകന്‍: രതീഷ്.
റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച മസ്കത്തിലേക്ക് കൊണ്ടുവരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 10.45ന് ജെറ്റ് എയര്‍വേയ്സില്‍ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.