ശരീഅത്തിനെതിരായ നീക്കങ്ങള്‍ കരുതിയിരിക്കുക –മൗലാനാ എ. നജീബ് മൗലവി

മസ്കത്ത്: ഇസ്ലാമിക ശരീഅത്തിനെതിരായ ഭരണകൂടം ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന്‍െറ നീക്കങ്ങളും അപവാദ പ്രചാരണങ്ങളും ഗൗരവത്തോടെ കാണാന്‍  സമുദായ നേതൃത്വം ശ്രദ്ധിക്കണമെന്ന് കേരള സംസ്ഥാന ജംഇയത്തുല്‍ ഉലമാ സെക്രട്ടറി മൗലാനാ എ. നജീബ് മൗലവി ആവശ്യപ്പെട്ടു. വര്‍ത്തമാനകാലത്ത് പ്രതിസന്ധികളും പ്രയാസങ്ങളും മുസ്ലിം ലോകത്തിനെ പിന്തുടരുകയാണ്. അതിനാല്‍ പൊതുവിഷയങ്ങളിലുള്ള സമുദായ നേതൃത്വങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. മുഹമ്മദ് നബിയുടെ മാതൃക ജീവിതത്തില്‍ പകര്‍ത്തിയാവണം അവിടത്തെ സ്മരണ പുതുക്കേണ്ടതെന്നും മസ്കത്ത് ഐ.സി.എസ് റൂവി  അല്‍ മാസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘മീലാദ് മീറ്റില്‍’ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം പറഞ്ഞു. സയ്യിദ് എ.കെ.കെ തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടി ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. 
സി.പി. മുഹമ്മദ് ഹാദി ഖിറാഅത്തും അബൂബക്കര്‍ ഫൈസി പ്രാര്‍ഥനയും നിര്‍വഹിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും സി.പി. അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു. സയ്യിദ് ഖാസിം തങ്ങള്‍ ആന്ത്രോത്ത് ദ്വീപ്, സുബൈര്‍ സഖാഫി ,അഷ്റഫ് പൊയ്ക്കര, നിസാര്‍ സഖാഫി, ഉമര്‍ ബാപ്പു, ജലീല്‍ കീഴന, നഈം കെ. കെ, എന്‍.കെ അബൂബക്കര്‍ ഫലാഹി, ഹാഫിസ് അനസ്, അഷ്റഫ് കണവക്കല്‍, മുജീബ് മൗലവി ചിറ്റാരിപറമ്പ് ആശംസകള്‍ നേര്‍ന്നു. പുത്തലത്ത് അഷ്റഫ്, സി.എച്ച് യൂസുഫ് ഹാജി,  ഇ.പി ഖാസിം ഹാജി,  മുഹമ്മദലി കെ.വി, ഇസ്മായില്‍ കോമത്ത്, റാഷിദ് കക്കംവെള്ളി, മുജീബ് എ, അര്‍ശാദ് പട്ടാമ്പി, നൗഷാദ് പി.കെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.