മസ്കത്ത്: ഹുബ്ബുറസൂല്‍ മസ്കത്തിന്‍െറ ‘മുത്തുനബി-ഉത്തമ മാതൃക’ മീലാദ് കാമ്പയിനിന്‍െറ ഭാഗമായി ഇന്നു രാത്രി ഒമ്പതിന് അല്‍ ഹെയില്‍ മസ്ജിദ് ഉസ്മാനില്‍ പ്രഭാഷണം സംഘടിപ്പിക്കും. നബിദിനാഘോഷം പുണ്യമോ എന്ന വിഷയത്തില്‍ മൗലാനാ നജീബ് മൗലവി മമ്പാട് പ്രഭാഷണം നിര്‍വഹിക്കും.
ശൈഖ് അബൂബക്കര്‍ മുഹമ്മദ് അഹ്മദ്, മുഹമ്മദ് ഫുആദ്, സുബൈര്‍ ബാഖവി, അസീം മന്നാനി, ഇസ്മായില്‍ ബാഖവി, താജുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവരും പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.