???? ????????? ????????? ????? ???????? ???????????????????

മുലദ ഇന്ത്യന്‍ സ്കൂളില്‍  വാര്‍ഷിക കായികമേള 

മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളിലെ 26ാമത് കായികമേള നടന്നു. 28 ഇനങ്ങളില്‍  900ത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മസ്കത്ത്, സലാല, സൂര്‍, നിസ്വ എന്നീ നാലു ഹൗസുകളിലായാണ് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. ഒമാന്‍ നാഷനല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജയ് ലാല്‍ചേത സ്പോര്‍ട്സ് മീറ്റ് ഉദ്ഘാടനം 
ചെയ്തു. 
ഉദ്ഘാടന ചടങ്ങില്‍ എസ്.എം.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ സ്വാഗതം പറഞ്ഞു. എസ്.എം.സി കണ്‍വീനര്‍ ഫെലിക്സ് വിന്‍സന്‍റ്  ഗബ്രിയേല്‍, അക്കാദമിക് ചെയര്‍പേഴ്സന്‍ ആന്‍ഡ് ഐ.ടി.ഇന്‍ചാര്‍ജ് അങ്കുര്‍ ഗോയല്‍, റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്‍റ് ടോമി ജേക്കബ്, കണ്‍വീനര്‍ അബ്ദുല്ല, ഡോ. കാസി അര്‍ഷാദ് ജാഫര്‍,  മധുസൂദനന്‍, മുലദ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷെരീഫ്, വൈസ്പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, എക്സ്ട്രാ കരിക്കുലര്‍ കോഓഡിനേറ്റര്‍  ഡോ. ലേഖ, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റിവ്് സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
മാര്‍ച്ച് പാസ്റ്റിനും പ്രതിജ്ഞാവാചകം ചൊല്ലലിനും ശേഷം ഒന്ന്, രണ്ട് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ ടോയ്ഡ്രില്‍, മൂന്ന്, നാല് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ ഹൂപ്ഡ്രില്‍, അഞ്ച്, ആറ് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ ഡസ്റ്റര്‍ഡ്രില്‍, എയറോബിക് ഡാന്‍സ്, സ്കൂള്‍ ക്വയറിന്‍െറ സംഘഗാനം, ഫ്യൂഷന്‍ ഡാന്‍സ് എന്നിവ നടന്നു. 
തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ സലാല, സൂര്‍,  നിസ്വ ഹൗസുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.