ഡോളര്‍ ശക്തം; വിനിമയ നിരക്ക് ഉയരുന്നു

മസ്കത്ത്: റിയാലിന്‍െറ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു. നവംബറില്‍ റിയാലിന്‍െറ വിനിമയ നിരക്ക് 178.83 വരെ എത്തിശേഷം രൂപ വീണ്ടും ശക്തിപ്രാപിച്ച് 174.35 വരെ താഴ്ന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വിനിമയ നിരക്ക് വീണ്ടും ഉയരുകയാണ്. റിയാലിന് 176.60 എന്ന നിരക്കാണ് ചൊവ്വാഴ്ച വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. 
അടുത്ത ദിവസങ്ങളില്‍ 178 വരെ എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് വിനിമയനിരക്ക് വര്‍ധിക്കാന്‍ കാരണം. അമേരിക്കയില്‍ ട്രംപ് വിജയിച്ചതോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ, നിക്ഷേപം ഡോളറിലേക്ക് മാറുകയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഡോളര്‍ അമേരിക്കയിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്.  ഡോളര്‍ ഇന്‍റക്സ് 103.4 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ, യൂറോ തകരുകയും യൂറോയുടെ നിരക്ക് 1.034 എന്ന നിരക്കിലേക്ക് ഇടിയുകയും ചെയ്തു. ഡോളറിനെക്കാള്‍ ഏറെ മൂല്യമുണ്ടായിരുന്ന യൂറോ ഡോളറിന് തുല്യമാവുന്ന രീതിയിലേക്കാണ് നീങ്ങുന്നത്. 
ഡോളര്‍ ശക്തമാവുന്നതിനെ അതിജയിക്കാന്‍ ചൈനീസ് കറന്‍സിയായ യൂവാന്‍ വീണ്ടും 0.15 ശതമാനം മൂല്യം ഇടിച്ചിരുന്നു. ഇന്ത്യക്കൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞിരുന്നു. ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന നിലപാടുമായാണ് ട്രംപ് മുന്നോട്ടുപോവുക. ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും കറന്‍സി മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം മൂന്നുപ്രാവശ്യം കൂടി പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിരുന്നു. 
ഇതനുസരിച്ച് അടുത്തവര്‍ഷം മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതനുസരിച്ച് അടുത്ത മാര്‍ച്ചില്‍ വിനിമയനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. റിയാലിന്‍െറ വിനിമയനിരക്ക് ഉടന്‍ 178 രൂപയിലത്തൊന്‍ സാധ്യതയുണ്ടെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ 180 ലത്തൊനും സാധ്യയുണ്ട്. 
വിനിമയനിരക്ക് ഉയര്‍ന്നെങ്കിലും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്‍െറ അളവ് കുറഞ്ഞിട്ടുണ്ട്. ഇടത്തരക്കാരും നല്ല സാമ്പത്തിക ശേഷിയുള്ളവരും പണം അയക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പണം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റുന്നില്ളെങ്കില്‍ എന്തിനാണ് പണമയക്കുന്നതെന്ന നിലപാടിലാണ് പലരും. ഉയര്‍ന്ന നിരക്ക് വരുന്നതുവരെ കാത്തിരിക്കുകയാണ് പലരും. എണ്ണവില കുറഞ്ഞത് കാരണം പല കമ്പനികളും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനാല്‍ കുറഞ്ഞ വരുമാനക്കാരും പണം നാട്ടിലേക്ക് അയക്കുന്നില്ല. സാധാരണക്കാര്‍ക്ക് പെട്ടെന്ന് പണം കൈമാറാന്‍ പറ്റുന്ന എക്സ്പ്രസ് മണി അടക്കമുള്ളവ ഇന്ത്യയിലെ നോട്ട് നിരോധം കാരണം വന്‍ പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം പറഞ്ഞു. വിനിമയ നിരക്ക് ഇനി വല്ലാതെ ഉയരാന്‍ സാധ്യതയില്ളെന്ന് ഗ്ളോബല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആര്‍. മധുസൂദനന്‍ പറഞ്ഞു. രൂപയുടെ വിനിമയ നിരക്ക് 175.500 നും 177 നും ഇടക്ക് നില്‍ക്കാനാണ് സാധ്യത. 
ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്‍െറ അളവ് കുറഞ്ഞിട്ടുണ്ട്. എക്സ്പ്രസ് മണി അടക്കമുള്ള ഇന്‍സ്റ്റന്‍റ് മണി സര്‍വിസുകള്‍ക്ക് നേരത്തേ ക്ഷീണമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടുവരുന്നു. സംഖ്യയുടെ അളവ് കുറച്ചാണ് ഇപ്പോള്‍ പലരും പണം അയക്കുന്നത്. എന്നാല്‍, പണമയക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.