??????? ???????? ????? ?????????? ?????????????????? ??????? ?????????? ????????? ??.??. ???????? ??????? ????????? ?????? ???????????????

ഇന്ത്യ–അറബ് ബന്ധം ശക്തിപ്പെടുന്നു –എം.ജെ. അക്ബർ

മസ്​കത്ത്: ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ. അഞ്ചാമത് ഇന്ത്യ–ഒമാൻ പങ്കാളിത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മസ്​കത്തിലെത്തിയ അദ്ദേഹം ഇന്ത്യൻ എംബസിയിൽ അംബാസഡർ ഇന്ദ്രമണി പാണ്ഡെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. 
ഇന്ത്യ–ഒമാൻ പങ്കാളിത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൊവ്വാഴ്ചയാണ് ഒമാനിലെത്തിയത്. മധ്യപ്രദേശിൽനിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് മധ്യപ്രദേശ് വാണിജ്യ–വ്യവസായ മന്ത്രി രാജേഷ് ശുക്ലയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. അറബ് ലീഗ് സെക്രട്ടേറിയറ്റ്, ഒമാൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അറബ് രാജ്യങ്ങളിലെ ചേംബർ ഓഫ് കോമേഴ്സ്​ ആൻഡ് ഇൻഡസ്​ട്രിയുടെ പൊതുകൂട്ടായ്മ, അറബ് ബിസിനസ്​ ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ ഒമാൻ ചേംബർ ഓഫ് കോമേഴ്സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച എത്തിയ മന്ത്രി വ്യാഴാഴ്ച വരെ ഒമാനിലുണ്ടാകും. 2016 ജൂലൈയിൽ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് അദ്ദേഹം ഒമാനിലെത്തുന്നത്. ‘പുത്തൻ പ്രവണതകളിലെ പങ്കാളിത്തവും വിവരസാങ്കേതികവിദ്യയിലുള്ള സഹകരണവും’ വിഷയത്തിലൂന്നിയാണ് ഇത്തവണത്തെ അറബ്–ഇന്ത്യ പങ്കാളിത്ത സമ്മേളനം നടക്കുന്നത്. 
ഉദ്ഘാടന സെഷനും മന്ത്രിതല  സെഷനും ശേഷം സാങ്കേതികവിദ്യ, ആരോഗ്യം, ഔഷധം, പുനരുപയുക്ത ഈർജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കും. ഇന്ത്യ–അറബ് പങ്കാളിത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പുറമെ ഒമാൻ സർക്കാർ പ്രതിനിധികളുമായും എം.ജെ. അക്ബർ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തുകയും ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള സാധ്യത ആരായുകയും ചെയ്യും.
 ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ മന്ത്രിയുടെ സന്ദർശനം സഹായകമാകുമെന്ന് കരുതുന്നു. ഗൾഫ് മേഖലയിലെ വിശ്വസ്​ത പങ്കാളിയായാണ് ഒമാനെ ഇന്ത്യ കാണുന്നത്. 
പരസ്​പരം പങ്കുവെക്കുന്ന മൂല്യങ്ങളുടെ അടിസ്​ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുുള്ള ബന്ധം അടിസ്​ഥാനപ്പെടുത്തിയിരിക്കുന്നത്. 2015 ഫെബ്രുവരിയിൽ മസ്​കത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ടു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് 
ഒമാനിലുള്ളത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.