???? ????????????? ??????????????? ?????????????????

കപ്പലുകളും ദേശാടനക്കിളികളും  എത്തിത്തുടങ്ങി; മത്ര സൂഖിന് ഉത്സവച്ഛായ

മത്ര: മത്ര സൂഖിന് ഉത്സവച്ഛായ പകര്‍ന്ന് കപ്പലുകളും ദേശാടനക്കിളികളും എത്തിത്തുടങ്ങി. ചൂടൊഴിഞ്ഞ് കുളിര്‍മയുള്ള അന്തരീക്ഷം സമാഗതമായതോടെയാണ് വിനോദസഞ്ചാരികളെയും വഹിച്ച് കപ്പലുകളത്തെിക്കൊണ്ടിരിക്കുന്നത്്. രാജ്യത്തിന്‍െറ പ്രകൃതിഭംഗി നുകരാനത്തെുന്ന വിനോദസഞ്ചാരികള്‍ ആദ്യമത്തെുന്നത് കോര്‍ണീഷിലാണ്. 
കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കോര്‍ണീഷിലെ കടലോര പാതകള്‍ സഞ്ചാരികളാല്‍ നിറയുന്ന വര്‍ണക്കാഴ്ചയാണെങ്ങും. ഇറ്റലി, ജര്‍മനി രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ വിനോദസഞ്ചാരികള്‍ മസ്കത്തിലത്തെുന്നത്. ആറുമാസമാണ് വിനോദസഞ്ചാര സീസണ്‍.  പല വേഷങ്ങളും ഭാഷകളുമായി സൂഖിലത്തെുന്ന വിവിധ രാജ്യക്കാരെ വരവേല്‍ക്കാന്‍ സൂഖും സൂഖിലെ കച്ചവടക്കാരും ഉത്സാഹത്തിലാണ്. 
കരകൗശലവും പൈതൃകവും പൗരാണികതയും സംസ്കാരവും സന്നിവേശിപ്പിച്ച സമ്മാനങ്ങളും ഉല്‍പന്നങ്ങളുമാണ് സൂഖ് അതിഥികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് വിനോദ സഞ്ചാരികള്‍ കപ്പലുകളില്‍ വന്നിറങ്ങുന്നത്. കോസ്റ്റ ലുമിനോസ, സെവന്‍ സീസ് വൊയേജര്‍ തുടങ്ങിയ കപ്പലുകളാണ് ഈയടുത്ത് തീരമണഞ്ഞ് മത്രയുടെ ആതിഥേയത്വം സ്വീകരിച്ച് തിരിച്ചുപോയത്. 
സഞ്ചാരികളുടെ വരവ് കച്ചവടക്കാരില്‍ സന്തോഷം നിറക്കുകയാണ്. വിനോദസഞ്ചാരികളുമായി കപ്പല്‍ വന്നാല്‍ മാത്രമേ ഇപ്പോള്‍ എന്തെങ്കിലും വ്യാപാരം നടക്കുന്നുള്ളൂവെന്ന് സൂഖിലെ വ്യാപാരി കബീര്‍ അണ്ടത്തോട് പറഞ്ഞു. സ്വദേശികളായ ഉപഭോക്താക്കള്‍ കോര്‍ണീഷ് ഭാഗത്ത് കൂടുതലായി എത്താത്തതിനാലാണ് മറ്റു സമയങ്ങളില്‍ വലിയ കച്ചവടം ഇവിടങ്ങളില്‍ നടക്കാത്തത്. 
സീസണുകളിലത്തെുന്ന വിനോദസഞ്ചാരികളുടെ  കച്ചവടം മാത്രമാണ് ഏക ആശ്രയമെന്ന് കരകൗശല സാധനങ്ങളും വെള്ളി ആഭരണങ്ങളും വില്‍ക്കുന്ന അഫ്താബ് എടക്കാട് പറയുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.