മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക്  പുരസ്കാരം വിതരണം ചെയ്തു

മസ്കത്ത്: അല്‍ മബേല ഇന്ത്യന്‍ സ്കൂളില്‍ അക്കാദമിക രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 
113 വിദ്യാര്‍ഥികളെയാണ് വാര്‍ഷിക അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിച്ചത്. പരിപാടിയില്‍ സീബ് മുനിസിപ്പാലിറ്റി വൈസ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍ ബലൂഷി മുഖ്യാതിഥിയും സഹത്തില്‍നിന്നുള്ള മജ്ലിസുശൂറ അംഗം ഡോ. സലാം നാസിര്‍ അല്‍ ഖാലി വിശിഷ്ടാതിഥിയുമായിരുന്നു. പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. 
എസ്.എം.സി പ്രസിഡന്‍റ് കുര്യന്‍ ചന്ദ്രത്തില്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളാണ് പിന്നീട് നടന്നത്. ആണ്‍കുട്ടികള്‍ അവതരിപ്പിച്ച ഒമാനി നൃത്തം ഏറെ കൈയടി നേടി. 
ആറാം ക്ളാസ് വിദ്യാര്‍ഥിനി നക്ഷത്ര ഗാനം ആലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗ്ളാഡിസ് ഡയാന ശിവകുമാര്‍ നന്ദി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.