മസ്കത്ത്: കേരളത്തിലെ വിവിധ ജില്ലകളില്‍ അഞ്ച് ബൈത്തുറഹ്മ വീടുകള്‍ നിര്‍മിക്കാന്‍ സൊഹാര്‍ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. അടുത്ത മാസം 26ന് പി.കെ ബഷീര്‍ എം.എല്‍.എ പങ്കെടുക്കുന്ന ജനകീയ സദസ്സ്, രണ്ടാം ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബ സദസ്സ്, സ്നേഹസംഗമം, ബലിയറുക്കല്‍ എന്നിവ സംഘടിപ്പിക്കും.
കെ.എം.സി.സിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും കമ്മിറ്റി വിപുലമായ മാര്‍ഗരേഖകള്‍ക്ക് രൂപം നല്‍കി. എന്‍ജിനീയര്‍ അബ്ദുല്‍ മജീദ് കോഴിക്കോട് (വൈസ് പ്രസി.), ഹുസൈന്‍ അസൈയിനാര്‍ പാലക്കാട് (ജോ. സെക്ര.) എന്നിവരെ ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ബഷീര്‍ തളങ്കര, എന്‍ജിനീയര്‍ അബ്ദുല്‍ മജീദ്, ഷബീര്‍ അലി മാസ്റ്റര്‍, മുഹമ്മദലി പൊന്നാനി, മുഹമ്മദുകുട്ടി ചങ്ങരംകുളം എന്നിവരെ കെ.എം.സി.സി മദ്റസാ കമ്മിറ്റി കര്‍മസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. പെരുന്നാള്‍ പരിപാടിയുടെ കമ്മിറ്റിയില്‍ പി.ടി.പി ഹാരിസാണ് കണ്‍വീനര്‍. മറ്റ് അംഗങ്ങള്‍: ബഷീര്‍ തളങ്കര(ജോ. കണ്‍.), അബ്ദുല്‍ കലാം തളിപ്പറമ്പ്, ഹുസൈന്‍ അസൈനാര്‍, ചെപ്പു, അബൂബക്കര്‍ സിദ്ദീഖ്, സി. എച്ച്. മഹ്മൂദ്, അബ്ദുന്നാസിര്‍, മുഹമ്മദു കുട്ടി (അംഗങ്ങള്‍). മൂന്നു വീടുകള്‍ കഴിഞ്ഞ കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍നിന്ന് തെരഞ്ഞെടുത്ത് വൈകാതെ നിര്‍മാണം ആരംഭിക്കും. രണ്ടെണ്ണത്തിന്‍െറ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും.
പ്രസി. ടി.സി. ജാഫര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് കക്കാട് ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുല്‍ ഖാദിര്‍ തവനൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഹസന്‍ ബാവ ദാരിമി പ്രാര്‍ഥന നടത്തി. ട്രഷര്‍ അഷ്റഫ് കേളോത്ത് കണക്ക് അവതരിപ്പിച്ചു. ഷബീര്‍ അലി മാസ്റ്റര്‍ സ്വാഗതവും ഹുസൈന്‍ അസൈനാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.