മസ്കത്ത്: തൊഴില്‍ പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനത്തിന്‍െറ പ്രവര്‍ത്തനം വിപുലമാക്കുന്നു. അടുത്ത മാസം മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ജോലിചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സംവിധാനത്തിലൂടെ പരാതി നല്‍കാന്‍ കഴിയുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതുവരെ മസ്കത്ത് ഗവര്‍ണറേറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു പരാതി നല്‍കാന്‍ അവസരം.
ജൂണ്‍ മുതലാണ് വെബ്സൈറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യ രണ്ടുമാസം അറബിയിലായിരുന്നു വെബ്സൈറ്റ്. പരാതികള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കിയത് ആഗസ്റ്റ് ഒന്നുമുതലാണ്. അന്നുമുതലാണ് പരാതി ഇംഗ്ളീഷിലും സമര്‍പ്പിക്കാന്‍ സംവിധാനം ആരംഭിച്ചത്. തൊഴിലുടമകള്‍ക്കെതിരായ പരാതികള്‍, രജിസ്റ്റര്‍ ചെയ്ത പരാതികളിന്മേലുള്ള തുടര്‍നടപടികളെക്കുറിച്ച അന്വേഷണം, തൊഴില്‍ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട് എന്നിവക്ക് പുറമെ നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമകള്‍ക്കുള്ള പരാതികളുമാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. മന്ത്രാലയത്തിന്‍െറ വെബ്സൈറ്റായ www.manpower.gov.omല്‍ മാന്‍പവര്‍ സര്‍വിസസ് എന്ന വിഭാഗത്തിലാണ് പരാതി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.