മസ്കത്ത്: രാജ്യത്ത് യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി സാമൂഹിക സുരക്ഷാ മന്ത്രാലയം രംഗത്ത്. യാചനനടത്തുന്നവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കാന്‍ ചിത്രങ്ങളും വിഡിയോയും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ഇതിന് നിയമപരമായ അംഗീകാരം ലഭിച്ചതായും മന്ത്രാലയം വക്താവ് പറഞ്ഞു. ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും കോടതിയില്‍ തെളിവായി ഉപയോഗിക്കാനും കഴിയും. മന്ത്രാലയം അധികൃതരുടെ ജോലി എളുപ്പമാക്കാനും കോടതിക്ക് പെട്ടെന്ന് നടപടി എടുക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
ഫോട്ടോകളും വിഡിയോയും ഉപയോഗിച്ച് യാചകരെ പിടികൂടുന്നത് ഉടന്‍ നടപ്പാവുമെന്നും അധികൃതര്‍ പറഞ്ഞു. സാധാരണ ഇത്തരം കുറ്റം ചെയ്യുന്നവര്‍ അവ നിഷേധിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഫോട്ടോയും വിഡിയോ ദൃശ്യങ്ങളും ഇത്തരക്കാര്‍ക്ക് തിരിച്ചടിയാവും.
എന്നാല്‍, പൊതുജനങ്ങള്‍ക്ക് യാചകരുടെ ഫോട്ടോ എടുക്കാനോ വീഡിയോ കാമറയില്‍ പകര്‍ത്താനോ അധികാരമില്ല. ഇങ്ങനെ ചെയ്യുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. യാചകരുടെ ഫോട്ടോ എടുത്ത് മന്ത്രാലയത്തിന് അയക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, യാചന നടത്തുന്നവരെ പറ്റിയുള്ള വിവരങ്ങള്‍ മന്ത്രാലയത്തിനോ പൊലീസിലോ അറിയിച്ചാല്‍ അധികൃതര്‍ക്ക് ഉടന്‍ സ്ഥലത്തത്തൊനും ഇവരെ പിടികൂടാനും കഴിയും. ഒമാനില്‍ വിവിധതരത്തിലും രൂപത്തിലുമുള്ള യാചനകള്‍ നടക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കാറുകളില്‍ കുടുംബ സമേതം എത്തി യാചന നടന്നവര്‍ ഇതില്‍ ഉള്‍പ്പെടും.
വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് വാഹനത്തില്‍ എണ്ണ തീര്‍ന്നതായും എണ്ണ അടിക്കാന്‍ കാശില്ളെന്നും വീട്ടിലത്തൊന്‍ വഴിയില്ളെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് യാചന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ അയല്‍രാജ്യത്തുനിന്ന് വരുന്നവരാണെന്നും കറക്കത്തിനിടെ പഴ്സ് മോഷണം പോയതായും അതിനാല്‍ തിരിച്ചുപോവാന്‍ വഴിയില്ളെന്നും സഹായിക്കണമെന്നും പറയുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് പണം നല്‍കരുതെന്നും ഇവരെ സഹായിക്കരുതെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ മന്ത്രാലയത്തെ ഹോട്ട്ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. ഇത്തരക്കാരെ പിടികൂടാന്‍ പ്രയാസമാണെന്നും നല്ല വാഹനത്തില്‍ നല്ല വസ്ത്രവുമായി എത്തുന്ന ഇക്കൂട്ടരെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് അധികൃതര്‍ പറയുന്നു. ഇവരെ പെരുമാറ്റത്തിലൂടെയും തിരിച്ചറിയാന്‍ പ്രയാസമാണ്.
ആളും തരവും സാഹചര്യവുമൊക്കെ നോക്കിയാണ് ഇവര്‍ യാചന നടത്തുന്നത്. അധികൃതര്‍ രംഗത്തത്തെുമ്പോള്‍ ഇവര്‍ മുങ്ങുകയും ചെയ്യും. പിടികൂടിയാല്‍ തന്നെ കുറ്റം നിഷേധിക്കും. അതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഫോട്ടോയും വിഡിയോയും ഏറെ സഹായിക്കും. അനധികൃതമായി വ്യാജ ഉല്‍പന്നങ്ങളും മറ്റും വില്‍പന നടത്തി യാചന നടത്തുന്നവരുമുണ്ട്. ഗുണനിലവാരമില്ലാത്ത ഉലല്‍പന്നങ്ങള്‍ വാഹനത്തിലും മറ്റും എത്തിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ഇവര്‍ക്ക് ലൈസന്‍സ് ഇല്ല. എന്നാല്‍, നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍പന നടത്തുന്നു. വാഹനത്തിലെ ഇന്ധനം തീര്‍ന്നതായും വീട്ടിലത്തൊന്‍ എണ്ണ ഇല്ലാത്തതിനാലാണ് ഇവ വില്‍പന നടത്തുന്നതെന്നും വിശ്വസിപ്പിച്ചാണ് പരിചയപ്പെടുന്നവരില്‍നിന്ന് പണം തട്ടുന്നത്. ഇത്തരത്തിലുള്ള നിരവധി യാചനകള്‍ ഇപ്പോള്‍ നിലവിലുള്ളതിനാല്‍ ഫോട്ടോയും വിഡിയോയും തെളിവായി ഉപയോഗിച്ച് ഇത്തരക്കാരെ പിടികൂടാനാണ് അധികൃതരുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.