സലാല: ചിക്കു റോബര്‍ട്ടിന്‍െറ കൊലപാതകം നടന്ന ഏപ്രില്‍ 20ന് രാത്രി 11.30 ഓടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനുമുന്നില്‍നിന്നാണ് ലിന്‍സനെ പോലീസ് വണ്ടിയില്‍ കയറ്റുന്നത്. അത്യാവശ്യ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പിറ്റേന്ന് രാവിലെതന്നെ വിട്ടയക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാലത് നാളെ നാളെയെന്നുപറഞ്ഞ് നീണ്ടുപോയി. സലാല ബദര്‍ അല്‍സമ ആശുപത്രിയുടെ മാനേജര്‍ അബ്ദുല്‍ അസീസ് തുടര്‍ന്നുള്ള ദിവസങ്ങളിലൊക്കെ വാഹനവുമായി ലിന്‍സനെ കൂട്ടിക്കൊണ്ടുവരാന്‍ സാധയിലെ രഹസ്യാന്വേഷണ വിഭാഗം ഓഫിസില്‍ പോയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 119 ദിവസങ്ങള്‍ക്കുശേഷം ഇന്നലെ രാവിലെ പത്തുമണിയോടെ അസീസിനെ വിളിച്ച് ലിന്‍സനെ കൂട്ടിക്കൊണ്ടുപോയ്ക്കോളാന്‍ ആവശ്യപ്പെടുകയായിരുന്നു.
പുറത്തിറങ്ങിയ ലിന്‍സന്‍ മസ്കത്തിലെ സഹോദരന്മാരുമായും നാട്ടിലെ മാതാപിതാക്കളുമായും ബന്ധുക്കളുമായും സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിച്ചെങ്കിലും ദൃശ്യങ്ങള്‍ ഇന്ന് എടുക്കേണ്ടെന്ന നിലപാടിലായിരുന്നു ലിന്‍സന്‍. താന്‍ നിരപരാധിയാണെന്നും തന്‍െറ ഭാര്യയെ കൊന്നവരെ പൊലീസ് കണ്ടത്തെുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു. എല്ലവരും തന്നോട് മാന്യമായാണ് പെരുമാറിയത്. അവരോടൊക്കെ നന്ദിയുണ്ടെന്നും ലിന്‍സന്‍ പറഞ്ഞു. രാത്രിയോടെ മസ്കത്തില്‍നിന്നത്തെുന്ന സഹോദരന്മാരെ കാണാന്‍ കാത്തിരിക്കുകയാണ് ഇദ്ദേഹം. കേസിന്‍െറ നിലവിലെ അവസ്ഥകളെക്കുറിച്ചൊന്നും ഇദ്ദേഹത്തിനറിയില്ല. പാസ്പോര്‍ട്ട് തിരികെ ലഭിക്കാത്തതിനാല്‍ എന്നു നാട്ടില്‍ പോകാനാകുമെന്നും അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.