മസ്കത്ത്: ഒമാന്‍ കഴിഞ്ഞവര്‍ഷം ഇറക്കുമതി ചെയ്തത് 324.9 ദശലക്ഷം റിയാലിന്‍െറ ആഭരണങ്ങള്‍. വിവിധ വിഭാഗങ്ങളിലായി 1500 ടണ്ണോളം ആഭരണങ്ങളാണ് ഇറക്കുമതി ചെയ്തതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. 2014നെ അപേക്ഷിച്ച് ഇറക്കുമതി 88.2 ശതമാനമാണ് വര്‍ധിച്ചത്. 172.6 ദശലക്ഷം റിയാലിന്‍െറ 300 ടണ്‍ ആഭരണങ്ങളാണ് ഒമാന്‍ 2014ല്‍ ഇറക്കുമതി ചെയ്തത്. ആഭരണങ്ങളുടെ റീ എക്സ്പോര്‍ട്ടിങ്ങിലൂടെയുള്ള വരുമാനത്തില്‍ 90.1 ശതമാനത്തിന്‍െറ കുറവുണ്ടായി.
2014ല്‍ 2.88 കോടി റിയാലിന്‍െറ ആഭരണങ്ങള്‍ റീ എക്സ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 28 ലക്ഷം റിയാലിന്‍െറ ആഭരണങ്ങള്‍ മാത്രമാണ് കയറ്റി അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.