റിയോ ഒളിമ്പിക്സ്: മെഡല്‍ നേടുന്ന മലയാളി താരങ്ങളെ ശിഫ അല്‍ ജസീറ ആദരിക്കും

മസ്കത്ത്: റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് സ്വര്‍ണമെഡല്‍ ഉള്‍പ്പെടെ പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താന്‍ മലയാളി താരങ്ങള്‍ക്ക് കഴിയണമെന്നും മുന്‍കാല ഒളിമ്പിക്സുകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്സ് രംഗത്ത് കേരളത്തിലെ താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ നടപടികള്‍ ഉണ്ടാകണം. സ്വകാര്യപങ്കാളിത്തം വഴി വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിവുണ്ടായിട്ടും സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാന്‍ സാധിക്കാത്ത നിരവധി താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ കണ്ടത്തെി പരിശീലനം നല്‍കി വളര്‍ത്തണം. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാകേണ്ട സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കണം.  കേരളത്തിന്‍െറ കായിക കുതിപ്പിന് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ താനും തന്‍െറ മെഡിക്കല്‍ ഗ്രൂപ്പും സന്നദ്ധമാണെന്നും ഡോ. റബീഉല്ല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.