മസ്കത്ത്: നാഷനല്‍ ഫെറീസ് കമ്പനി സര്‍വിസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് 1,22,699 പേരാണ് എന്‍.എഫ്.സി സര്‍വിസുകളില്‍ യാത്രചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 22 ശതമാനം വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്, 23,544 പേര്‍. ജൂലൈയില്‍ 22,828 പേരും മേയ് മാസത്തില്‍ 18,638 പേരും യാത്ര ചെയ്തു. സര്‍വിസുകളില്‍ കൈകാര്യം ചെയ്ത വാഹനങ്ങളുടെ എണ്ണം 14 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 26,188 വാഹനങ്ങള്‍ കൊണ്ടുപോയ സ്ഥാനത്ത് 29,849 വാഹനങ്ങളാണ് ജൂലൈ അവസാനം വരെ കൊണ്ടുപോയത്.
ജനുവരിയില്‍ 5420 വാഹനങ്ങള്‍ കൊണ്ടുപോയപ്പോള്‍ ജൂലൈയില്‍ 5206 വാഹനങ്ങള്‍ കൊണ്ടുപോയി. ഷന്ന- മസീറ റൂട്ടിലാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്തത്, 92,445 പേര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം 11 ശതമാനമാണ് വര്‍ധിച്ചത്. 26,820 വാഹനങ്ങളും ഈ റൂട്ടില്‍ കൊണ്ടുപോയി. വാഹനങ്ങളുടെ എണ്ണത്തില്‍ 18 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. ദിബ - ലിമ റൂട്ടാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമതത്തെിയത്.
12,129 പേരാണ് ഈ റൂട്ടില്‍ യാത്ര ചെയ്തത്. മസ്കത്ത്-കസബ് റൂട്ടില്‍ 4471 പേരും ഖസബ്-ഷിനാസ് റൂട്ടില്‍ 5394 പേരും ഷിനാസ് -ദിബ-ഖസബ് റൂട്ടില്‍ 4719ഉം ഖസബ് - ലിമ റൂട്ടില്‍ 2417 പേരും ഇക്കാലയളവില്‍ യാത്ര ചെയ്തു. ജൂലൈ അവസാനം ആരംഭിച്ച ഇറാനിയന്‍ തുറമുഖമായ ഖിഷമിലേക്കുള്ള സര്‍വിസിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ആദ്യ യാത്രയില്‍ 120 യാത്രക്കാരെയാണ് കിഷമിലേക്ക് കൊണ്ടുപോയത്.
വൈകാതെ കിഷമില്‍നിന്ന് ബന്ദര്‍ അബ്ബാസ് അടക്കം ഇറാനിയന്‍ തുറമുഖങ്ങളിലേക്കും സര്‍വിസ് നീട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.