മുസന്തം വന്‍ സ്രാവുകളുടെ  ആവാസകേന്ദ്രമാവുന്നു

മസ്കത്ത്: ഒമാന്‍ കടല്‍ തിമിംഗലങ്ങളുടെ ഏറ്റവും നല്ല ആവാസകേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാല്‍, അടുത്തിടെ നടത്തിയ പഠനങ്ങള്‍ മുസന്തം വന്‍ സ്രാവുകളുടെ ലോകത്തെ രണ്ടാമത്തെ ആവാസകേന്ദ്രമാണെന്ന് കാണിക്കുന്നു. 
ലോകത്തെ ഏറ്റവും വലിയ മത്സ്യമായ വെയില്‍ ഷാര്‍ക്കുകളെയാണ് മുസന്ദം മേഖലയില്‍ കണ്ടത്തെിയതെന്ന് അറേബ്യന്‍ ഗള്‍ഫിലെയും ഒമാന്‍ കടലിലെയും സ്രാവുകളുടെ സാന്നിധ്യത്തെ കുറിച്ച് പഠിക്കുന്ന ഷാര്‍ക്ക്വാച്ച് അറേബ്യയുടെ പ്രതിനിധി ഡേവിഡ് റോബിന്‍സണും ഖത്തര്‍ തിമിംഗല, സ്രാവ് ഗവേഷണ പദ്ധതി സംഘവും നടത്തിയ പഠനം പറയുന്നു. ഈ ഇനം സ്രാവുകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഖത്തറിലെ അല്‍ ഷഹീന്‍ ഓയില്‍ ഫീല്‍ഡിന്‍െറ തീരത്താണ്. 
വംശനാശ ഭീഷണി നേരിടുന്ന ഈ മത്സ്യത്തിന്‍െറ ആവാസത്തിന് ഏറ്റവും നല്ല കേന്ദ്രമാണ് ഗള്‍ഫ് കടലും ഒമാന്‍ കടലും. റിന്‍കോടൊണ്‍ ടൈപ്സ് എന്നറിയപ്പെടുന്ന വെയില്‍ ഷാര്‍ക്കുകളെ  ഉഷ്ണമേഖലയിലും  ചൂടുകൂടിയ പ്രദേശങ്ങളിലെ കടലിലുമാണ് സാധാരണയായി കാണുന്നത്. ഖത്തര്‍ കടലില്‍ ചൂടുകാലത്താണ് ഏറ്റവും കൂടുതല്‍ സ്രാവുകള്‍ എത്തുന്നത്. മത്സ്യങ്ങളുടെ പ്രജനനകാലത്താണ് ഇവ ഭക്ഷണം തേടി എത്തുന്നത്. 
ഇവിടെ 2011ല്‍ നടത്തിയ പഠനത്തില്‍ 340 സ്രാവുകളെ കണ്ടത്തെിയിരുന്നു. ഒമാന്‍ കടലിനും ഗള്‍ഫ് കടലിനും ഇടക്കാണ് ഇവയെ സാധാരണമായി കാണുന്നത്.  ഇന്ത്യന്‍ കടല്‍ മേഖലയില്‍ ഈ ഇനത്തെ കണ്ടുവരാറില്ല. ഈ മേഖലയില്‍ ആകെ  2837 വെയില്‍ ഷാര്‍ക്കുകള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. 
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ മാസം വരെയാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. കടല്‍പുറ്റുകളും മറ്റും നിറഞ്ഞ മേഖലയായതിനാല്‍ ഇവക്ക് ഭക്ഷണം ധാരാളമായി ലഭിക്കുന്നതാകാം ഇതിന് കാരണമെന്ന് അഭിപ്രായപ്പെടുന്നു. മുസന്തം കടലിലെ ലിമാ പാറക്ക് സമീപമാണ് ഇവയെ കൂടുതലായി കണ്ടുവരാറുള്ളത്. 
ദിബ്ബയില്‍നിന്ന് ബോട്ടില്‍ ഇവിടെയത്തൊം. കടലിന്‍െറ ആഴക്കൂടുതലും അടിയൊഴുക്കുകളുമാകാം ഇങ്ങോട് ഇവ ആകര്‍ഷിക്കപ്പെടാന്‍ കാരണം. മുസന്ദമിലെ ഒക്ടോപസ് റോക്കിന് സമീപവും ഒരു സ്രാവിനെ കണ്ടത്തെിയിട്ടുണ്ട്. ഒരു വര്‍ഷത്തിന് ശേഷം അതേ സ്രാവിനെ അതേ സ്ഥലത്ത് കണ്ടത്തെിയതായും പഠനം തെളിയിക്കുന്നു. 
ഒമാന്‍ കടലില്‍ കാണുന്ന സ്രാവുകളെ നാലുവര്‍ഷം വരെ അതേ സ്ഥലത്ത് കണ്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബാത്തിന തീരത്തെ ദമാനിയാത്ത് ദ്വീപുകളിലും ഇവയെ കണ്ടുവരുന്നുണ്ടെന്ന് ഡേവിഡ് റോബിന്‍സണ്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.