Posted On
date_range Updated On
date_range മസ്യൂനയില്‍ കനത്ത മഴ
മസ്കത്ത്: ദോഫാര്‍ വിലായത്തിലെ മസ്യൂനയില്‍ ശക്തമായ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏറെ സമയം കഴിഞ്ഞാണ് വൈദ്യുതി ബന്ധം പലയിടത്തും പുന$സ്ഥാപിക്കപ്പെട്ടത്. മരങ്ങള്‍ പലയിടത്തും കടപുഴകി വീണു. കഴിഞ്ഞദിവസം ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ പലയിടത്തും വീശിയടിച്ച പൊടിക്കാറ്റ് മസ്യൂനയില്‍ ഏറെ നാശം വിതച്ചിരുന്നു. ഒരു ലേബര്‍ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നിരുന്നു. മറ്റു പല കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും തകര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.