ഒമാനിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

മസ്കത്ത്: ഗള്‍ഫ് നാടുകളിലെ മികച്ച വിദ്യാര്‍ഥികളെ കണ്ടത്തൊനായി പി.എം ഫൗണ്ടേഷന്‍ ഗള്‍ഫ് മാധ്യമവുമായി സഹകരിച്ച് നടത്തിയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഒമാനിലെ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍  വിതരണം ചെയ്തു. സീബിലെ ഹോര്‍മുസ് ഗ്രാന്‍റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പി.എം ഫൗണ്ടേഷന്‍ ട്രസ്റ്റി മൊഹ്യുദ്ദീന്‍ മുഹമ്മദലി മുഖ്യാതിഥിയും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എം. നജീബ് വിശിഷ്ടാതിഥിയുമായിരുന്നു.
ഡോ. ജിതേഷ് കുമാര്‍ (ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍), എസ്.ഐ. ഷരീഫ് (മുലദ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍), മുഹമ്മദ് അഷ്റഫ് പടിയത്ത് (സേഫ്റ്റി ടെക്നിക്കല്‍ സര്‍വിസസ് കമ്പനി ചെയര്‍മാന്‍), അബ്ദുല്‍ ഹക്കീം  (എം.ഇ.എസ് പ്രസിഡന്‍റ്) എന്നിവര്‍ സംസാരിച്ചു. മാധ്യമം രക്ഷാധികാരി ടി.എ. മുനീര്‍ വരന്തരപ്പള്ളി സമാപന പ്ര സംഗം നടത്തി. തുടര്‍ന്ന്, സമ്മാന വിതരണം നടന്നു.
നകുല്‍ സുരേഷ് (മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍), ഹസ്ന മെഹ്നസ് (മബേല ഇന്ത്യന്‍ സ്കൂള്‍), ശബരീനാഥ് മധുസൂദനന്‍ (വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍) എന്നിവര്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഗിഫ്റ്റ് വൗച്ചറും ഏറ്റുവാങ്ങി. കഴിഞ്ഞ ഡിസംബറില്‍ ‘ഗള്‍ഫ് മാധ്യമം’ നടത്തിയ ‘മധുരമെന്‍ മലയാളം’ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ അഹ്സന്‍ സാദിഖ് (ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍), പ്രണവ് ജയപ്രകാശ് (മബേല ഇന്ത്യന്‍ സ്കൂള്‍), ത്വാഹ മഹ്മൂദ് ബിന്‍ ഫൈസല്‍ (ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍) എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളും നല്‍കി.
പി.എം ഫൗണ്ടേഷന്‍ പരീക്ഷയില്‍ ഗള്‍ഫിലും നാട്ടിലും ഒന്നാം സ്ഥാനം നേടിയ ശബരീനാഥ് മധുസൂദനന്‍ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.  ഗള്‍ഫ് മാധ്യമം റസിഡന്‍റ് മാനേജര്‍ എം.എ.കെ ഷാജഹാന്‍ സ്വാഗതവും ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ ഷൈജു സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.