പാര്‍ക്കില്‍ കണ്ടത്തെിയ കുട്ടിയെ മസ്കത്തിലെ ശിശുസംരക്ഷണ  കേന്ദ്രത്തിലേക്ക് മാറ്റി

മസ്കത്ത്: ബുറൈമിയിലെ പബ്ളിക് പാര്‍ക്കില്‍ ഒറ്റപ്പെട്ടനിലയില്‍ കണ്ടത്തെിയ കുട്ടിയെ മസ്കത്തിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയെ ദത്തെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍, ഉടന്‍ ദത്തുനല്‍കാന്‍ പദ്ധതിയില്ല. രക്ഷാകര്‍ത്താക്കളെ കണ്ടത്തൊന്‍ കഴിയാത്തപക്ഷം ബന്ധപ്പെട്ട നിയമനടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയശേഷമേ ദത്ത് നല്‍കൂവെന്ന് സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു. അതുവരെ ‘അല്‍ വിലാഫഖ്’ സംരക്ഷണകേന്ദ്രത്തിലാകും കുട്ടി. അതിനിടെ കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ കണ്ടത്തെുന്നതിനായി ആര്‍.ഒ.പി പൊതുജനങ്ങളുടെ സഹകരണത്തോടെ സാമൂഹികമാധ്യമങ്ങളിലൂടെ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍.ഒ.പിയുടെ ഇംഗ്ളീഷിലും അറബിയിലുമുള്ള ട്വിറ്റര്‍ സന്ദേശം നിരവധിപേരാണ് റീട്വീറ്റ് ചെയ്തിട്ടുള്ളത്. കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ കണ്ടത്തെുന്നവര്‍ക്ക് 1000 റിയാല്‍ നല്‍കുമെന്ന് സ്വദേശി സാമൂഹികമാധ്യമങ്ങളിലൂടെ വാഗ്ദാനം നല്‍കിയിട്ടുമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.