പാര്‍ക്കില്‍ ഒറ്റപ്പെട്ടനിലയില്‍ കണ്ട കുഞ്ഞിന്‍െറ രക്ഷാകര്‍ത്താക്കളെ കണ്ടത്തൊനായില്ല

മസ്കത്ത്: ബുറൈമിയിലെ പബ്ളിക് പാര്‍ക്കില്‍ വെള്ളിയാഴ്ച ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെിയ രണ്ടുവയസ്സുകാരിയുടെ രക്ഷാകര്‍ത്താക്കളെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 
രക്ഷാകര്‍ത്താക്കളെ കണ്ടത്തെിയെന്നമട്ടില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ്. ഇപ്പോള്‍ ബുറൈമിയിലെ ചൈല്‍ഡ് കെയര്‍ സെന്‍ററില്‍ കഴിയുന്ന കുട്ടിയെ തിങ്കളാഴ്ച ആര്‍.ഒ.പിയുടെ മേല്‍നോട്ടത്തില്‍ മസ്കത്തിലെ അല്‍ വെഫാഖ് കെയര്‍ സെന്‍ററിലേക്ക് മാറ്റും. കുട്ടി ഏതു രാജ്യക്കാരിയാണെന്നത് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒമാനി ഉച്ചാരണശൈലിയില്‍ ചില അറബി വാക്കുകള്‍ പറയുന്നതിനാല്‍ സ്വദേശിയാണെന്നാണ് കരുതുന്നത്. 
കുട്ടിയുടെ രക്ഷാകര്‍ത്താക്കളെക്കുറിച്ച് അറിയിക്കണമെന്ന ആര്‍.ഒ.പിയുടെ ട്വിറ്റര്‍ സന്ദേശം വൈറലായി മാറിയിട്ടുണ്ട്. നിരവധിപേര്‍ ഈ സന്ദേശം റീ ട്വീറ്റ് ചെയ്തു. നിരവധി സ്വദേശി കുടുംബങ്ങള്‍ കുട്ടിയെ ദത്തെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.