മസ്കത്ത്: സ്കൂള്‍ ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളി ബാലികക്ക് 32,000 ഒമാനി റിയാല്‍ (55 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മസ്കത്ത് പ്രൈമറി കോടതി വിധി. കോട്ടയം സ്വദേശി ജെറില്‍ ജോസിന്‍െറയും ജൂഡിയുടെയും മകള്‍ ജസ്റ്റിഫര്‍ ജെറിലിന് നഷ്ടപരിഹാരം നല്‍കാനാണ് വിധിയുണ്ടായത്. മബേല ഇന്ത്യന്‍ സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന ജസ്റ്റിഫറിന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ എട്ടിന് മബേല സനയ്യയിലെ വീടിന് മുന്‍വശത്തുണ്ടായ അപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. രണ്ടാമത്തെ കണ്ണിന് ചെറിയ കാഴ്ചശക്തി മാത്രമാണുള്ളത്. കാഴ്ചശക്തി വീണ്ടെടുക്കാന്‍ കേരളത്തില്‍ ചികിത്സയിലാണ് ആറു വയസ്സുകാരി ജസ്റ്റിഫര്‍.
സഹോദരിയും മബേല സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയുമായ ജെന്നിഫറുമൊത്ത് സ്കൂളില്‍നിന്ന് തിരിച്ചുവരവേയായിരുന്നു സംഭവം. കുട്ടികളെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ മുന്നോട്ടെടുത്ത ബസ് ജസ്റ്റിഫറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മുഖത്തും തലക്കും ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലത്തെിച്ച് നടത്തിയ പരിശോധനയില്‍ കണ്ണിന്‍െറ നാഡികള്‍ക്കുണ്ടായ പരിക്ക് കൃഷ്ണമണിയെ ബാധിച്ചതായി കണ്ടത്തെി. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയകളടക്കം നടത്തിയെങ്കിലും കാഴ്ച വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്ക് കുട്ടിയുടെ ഭാവിജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന വസ്തുത മനസ്സിലാക്കിയാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതെന്ന് കേസ് വാദിച്ച ഖാലിദ് അല്‍ വഹൈബി അഡ്വക്കറ്റ്സിലെ നാസര്‍ അല്‍ സിയാബിയും അഡ്വ. പ്രസാദും പറഞ്ഞു. കുട്ടിയുടെ ചികിത്സക്ക് ഏറെ ബുദ്ധിമുട്ടിയിരുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഏറെ ആശ്വാസമാണ് വിധിയെന്നും അഭിഭാഷകര്‍ പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനി അപ്പീലിന് പോകാത്തപക്ഷം കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ക്ക് വൈകാതെ നഷ്ടപരിഹാര ത്തുക ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.