മസ്കത്ത്: ഇന്ത്യയുമായുള്ള 60 വര്‍ഷം പിന്നിട്ട നയതന്ത്ര സൗഹൃദത്തിന്‍െറ ഓര്‍മക്കായി ഒമാന്‍ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഇന്ദ്രമണി മണി പാണ്ഡെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഒമാന്‍ പോസ്റ്റ് സി.ഇ.ഒ അബ്ദുല്‍ മാലിക് അബ്ദുല്‍ കരീം അല്‍ ബലൂഷി, ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അലി ബിന്‍ അഹ്മദ് അല്‍ ഈസാഈ, ഒമാന്‍ പോസ്റ്റിലെയും ഒമാന്‍ വിദേശ കാര്യ മന്ത്രാലയത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ നയതന്ത്ര കാര്യാലയങ്ങളിലെ അംബാസഡര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സമൂഹത്തിലെ ഉയര്‍ന്ന വ്യക്തിത്വങ്ങള്‍, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഇന്ത്യന്‍ അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒമാന്‍െറയും ഇന്ത്യയുടെയും ചരിത്രപരമായ ബന്ധങ്ങളുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ഒമാന്‍ പോസ്റ്റ് ആദ്യമായാണ് സ്റ്റാമ്പ് പുറത്തിറക്കുന്നത്.
ഇന്ത്യയുടെ മുഖമുദ്രകള്‍ എന്നുതന്നെ പറയാവുന്ന താജ്മഹലും ഗേറ്റ്വേ ഓഫ് ഇന്ത്യയും ഒമാനിലെ മസ്കത്ത് ഗേറ്റും ഗ്രാന്‍ഡ് മോസ്കുമാണ് സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒമാന്‍-ഇന്ത്യ നയതന്ത്ര ബന്ധത്തിന്‍െറ ഒരു വര്‍ഷം നീണ്ട 60ാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് സ്റ്റാമ്പ് പ്രകാശനത്തോടെ തിരശ്ശീല വീണു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17,18 തീയതികളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ ഒമാന്‍ സന്ദര്‍ശനത്തോടെയാണ് 60ാം വാര്‍ഷികാഘോഷ പരിപാടികള്‍ തുടങ്ങിയത്. ഒമാനും ഇന്ത്യയും തമ്മിലെ പരസ്പര സഹകരണത്തിന്‍െറയും ബന്ധത്തിന്‍െറയും പുതിയ അധ്യായങ്ങള്‍ തുറക്കുന്നതുകൂടിയായിരുന്നു വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഘടിപ്പിച്ചത്. സിറ്റി സിനിമയും യാഷ് രാജ് ഫിലിംസും സഹകരിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. ‘ഇന്ത്യ-ഒമാന്‍ നയതന്ത്രത്തിന്‍െറ ചരിത്രവും വര്‍ത്തമാനവും’ എന്നവിഷയത്തില്‍ കഴിഞ്ഞ മേയില്‍ നടന്ന തല്‍മീസ് അഹ്മദിന്‍െറ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ പടിഞ്ഞാറന്‍ കപ്പല്‍പ്പടയിലെ നാലു കപ്പലുകള്‍ മസ്കത്ത് സന്ദര്‍ശിക്കുകയും ചെയ്തു.
ചരിത്രാതീതകാലം മുതലുള്ള കടല്‍വാണിജ്യത്തിന്‍െറ ഓര്‍മ പുതുക്കി ഇന്ത്യന്‍ നാവികസേനയുടെ തരംഗിണി എന്ന പരിശീലനക്കപ്പലും റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് കപ്പലും മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് ഒരുമിച്ച് യാത്രനടത്തുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ നടന്ന ഇന്ത്യന്‍ തുണിത്തരങ്ങളുടെ പ്രദര്‍ശനവും നിരവധി പേരെ ആകര്‍ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.