മസ്കത്ത്: വ്യാജ ഹജ്ജ്പെര്‍മിറ്റിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് പ്രവേശം നിഷേധിക്കപ്പെട്ട 753 സ്വദേശികള്‍ തിരിച്ചത്തെി. മതകാര്യമന്ത്രാലയം ഉപദേഷ്ടാവ് ഡോ. സലീം ബിന്‍ ഹിലാല്‍ അല്‍ കറൗസിയാണ് ഇക്കാര്യം അറിയിച്ചത്. 1000ത്തോളം പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ ഇദ്ദേഹം നിഷേധിച്ചു. തിരികെയത്തെിയവര്‍ക്ക് നിയമത്തെക്കുറിച്ച് ഇപ്പോള്‍ നല്ല ധാരണ വന്നിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ നിയമപ്രകാരമുള്ള ഏജന്‍സികളിലൂടെയേ ഹജ്ജ് നടപടിക്രമങ്ങള്‍ നടത്തൂവെന്ന് ഇവര്‍ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. ഹാജിമാര്‍ കുടുങ്ങിയ വിവരമറിഞ്ഞ് മന്ത്രാലയം നിയോഗിച്ച കമ്മിറ്റി സൗദി അറേബ്യയിലെ അല്‍ബത്ഹ അതിര്‍ത്തി സന്ദര്‍ശിച്ച് സൗദി അധികൃതരുമായി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞിരുന്നതായും ഇദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആംബുലന്‍സും വൈദ്യസംഘവും കമ്മിറ്റിയെ അനുഗമിച്ചിരുന്നു. ഹാജിമാര്‍ക്ക് യു.എ.ഇ, സൗദി അധികൃതര്‍ സൗജന്യ ഭക്ഷണവും എയര്‍കണ്ടീഷനുള്ള തമ്പുകളില്‍ താമസവും നല്‍കിയിരുന്നതായും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.