ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഒമാന്‍ സന്ദര്‍ശിക്കും

മസ്കത്ത്: ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം ഉറപ്പിക്കുന്നതിനും സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ നാലു യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തത്തെുന്നു. ഈ മാസാവസാനത്തോടെ കപ്പലുകള്‍ എത്തുമെന്നും വിവിധ തുറമുഖങ്ങളില്‍ കപ്പലുകള്‍ നങ്കൂരമിടുമെന്നും ഇന്ത്യന്‍ നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. റോയല്‍ നേവി കമാന്‍ഡര്‍ അബ്ദുല്ല ബിന്‍ ഖാമിസ് അല്‍ റഈസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ സന്ദര്‍ശനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
കപ്പലിലത്തെുന്ന നാവികസേന ഉദ്യോഗസ്ഥര്‍ ഒമാന്‍െറ റോയല്‍ നേവി കമാന്‍ഡര്‍മാരുമായി സംഭാഷണം നടത്തും. വിവിധ വിഷയങ്ങള്‍ ഇരുവരും തമ്മിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തേക്കും. ഇടക്കിടെ ഇരുരാജ്യങ്ങളിലെയും യുദ്ധക്കപ്പലുകള്‍ പരസ്പര സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. ഇതിന്‍െര്‍ ഭാഗമായി അടുത്തവര്‍ഷം ഒമാന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ തീരത്തത്തെുമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.