തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണം വര്‍ധിച്ചു

മസ്കത്ത്: തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണം ആയിരത്തിന് മുകളിലത്തെി. 1200 സ്വദേശി തൊഴിലാളികളെ കരാര്‍ കമ്പനികള്‍ പിരിച്ചുവിട്ടതായാണ് ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയനെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണക്കമ്പനികള്‍ കരാറുകള്‍ റദ്ദാക്കിയതിനാല്‍ തൊഴിലാളികളെ പിരിച്ചുവിടുകയല്ലാതെ വേറെ നിവൃത്തിയില്ളെന്നാണ് കമ്പനി പ്രതിനിധികളുടെ വിശദീകരണം. ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ ഇലക്ട്രോമെക്ക് കമ്പനി രണ്ടു മാസത്തിനുള്ളില്‍ 300 സ്വദേശി തൊഴിലാളികളെ പിരിച്ചുവിടാന്‍ പോവുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ തൊഴിലാളിക്ഷേമ വിഭാഗം തലവനെ ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എണ്ണമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കുന്നതില്‍ കമ്പനികള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇത് സ്വദേശികളെ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കുകയാണ്. സാമ്പത്തിക നില മോശമാകാതിരിക്കാനും പാപ്പരാകുന്നത് ഒഴിവാകാനും ഈ തീരുമാനം അനിവാര്യമാണെന്ന് കമ്പനി കത്തില്‍ അറിയിച്ചു. 682 സ്വദേശികളാണ് ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയില്‍ തൊഴിലെടുക്കുന്നത്. ഒമാന്‍ തൊഴില്‍ നിയമം ആര്‍ട്ടിക്ക്ള്‍ 37 പ്രകാരം, പിരിച്ചുവിടുന്ന ഇവര്‍ക്ക് പകരം തൊഴില്‍ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് കമ്പനി കത്തിലൂടെ ആവശ്യപ്പെട്ടു. ചില കമ്പനികള്‍ ഒമാനികളോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവരെ പിരിച്ചുവിടണമോ വേണ്ടയോ എന്ന കാര്യം പിന്നീടാകും തീരുമാനിക്കുക. സ്വദേശികളുടെ തൊഴിലിനുനേരെ ഉയരുന്ന ഭീഷണി ചര്‍ച്ചചെയ്യാന്‍ മസ്കത്തില്‍ അടുത്തയാഴ്ച ട്രേഡ് യൂനിയന്‍ നേതാക്കളുടെ സംയുക്ത യോഗം ചേരുന്നുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.