ശബാബ് ഒമാന്‍-2 കുവൈത്തിലത്തെി

മസ്കത്ത്: സൗഹൃദത്തിന്‍െറയും പരസ്പര സഹകരണത്തിന്‍െറയും സന്ദേശമുയര്‍ത്തി ജി.സി.സി രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരിച്ച റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് ഒമാന്‍-2 കപ്പല്‍ കുവൈത്ത് തുറമുഖത്തത്തെി. കുവൈത്തിലെ ശുവൈഖ് തുറമുഖത്താണ് നാവികസേനയുടെ ഈ പരിശീലനക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. കുവൈത്തിലെ ഒമാന്‍ അംബാസഡര്‍ ഹാമിദ് ബിന്‍ സെയ്ദ് ബിന്‍ സലീം അല്‍ ഇബ്രാഹീമും കുവൈത്ത് യുവജന ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥരടക്കം കപ്പല്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 19ന് മസ്കത്തില്‍നിന്ന് യാത്രതിരിച്ച കപ്പല്‍ ആദ്യമായി അടുത്ത സ്ഥലമാണ് കുവൈത്ത്. 
നവംബര്‍ പത്തിനാണ് കപ്പല്‍ തിരികെ ഒമാനില്‍ എത്തുക. സമാധാനത്തിന്‍െറയും സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും സന്ദേശമുയര്‍ത്തി 1979ല്‍ ലോകപര്യടനം നടത്തിയ ശബാബ് കപ്പലിന്‍െറ പിന്‍മുറക്കാരനാണ് ശബാബ് ഒമാന്‍-2 എന്ന് ഒമാന്‍ അംബാസഡര്‍ ഹാമിദ് ബിന്‍ സെയ്ദ് ബിന്‍ സലീം അല്‍ ഇബ്രാഹീം പറഞ്ഞു. നെതര്‍ലന്‍ഡ്സില്‍ നിര്‍മിച്ച ശബാബ് രണ്ടില്‍ 90 ജീവനക്കാരാണ് ഉള്ളത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.