മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തോട് അടുത്തതിന്‍െറ ഫലമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കനത്തമഴ. ഇബ്രി, റുസ്താഖ്, ബുറൈമി, ജബല്‍ ഷംസ് മേഖലകളില്‍ ഉള്‍പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും റോഡുകളില്‍ വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് മഴ പെയ്തുതുടങ്ങിയത്. ബുധനാഴ്ച മുതല്‍ ശനിയാഴ്ചവരെ രാജ്യത്തിന്‍െറ മിക്കഭാഗങ്ങളിലും ശക്തമായമഴ ലഭിക്കുമെന്നായിരുന്നു കഴിഞ്ഞദിവസത്തെ പ്രവചനം. അതേസമയം, ന്യൂനമര്‍ദം മസീറാ ദ്വീപില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ ദൂരെയത്തെിയതായി അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ പറയുന്നു. മസീറാ ദ്വീപില്‍ നിന്ന് തെക്കുകിഴക്ക് ഭാഗത്തായാണ് ന്യൂനമര്‍ദത്തിന്‍െറ സ്ഥാനം. ബുറൈമിയില്‍ പലഭാഗത്തും ബുധനാഴ്ച ഉച്ചക്കുശേഷം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശര്‍ഖിയ, അല്‍ ഹജര്‍ പര്‍വത നിരകള്‍, അല്‍ വുസ്ത മേഖലകളില്‍ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ബുധനാഴ്ച അറിയിച്ചിരുന്നു. മഴക്കൊപ്പം മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച പരിമിതമായിരിക്കും. അതിനാല്‍, വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ അറിയിച്ചു. കടലില്‍ രണ്ടുമീറ്റര്‍വരെ തിരമാലകളുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എല്ലാ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും സജ്ജരാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. കാലാവസ്ഥ മോശമാകുന്നപക്ഷം ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തെക്ക്-വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞുപോകണം. വാദികള്‍ മുറിച്ചുകടക്കുന്നതും മറ്റും ശ്രദ്ധിക്കണം. ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കാതെ ഒൗദ്യോഗിക മുന്നറിയിപ്പുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പി.എ.സി.ഡി.എ അറിയിച്ചു. ട്വിറ്ററടക്കം സാമൂഹിക മാധ്യമങ്ങളില്‍ അറിയിപ്പുകളും മുന്നറിയിപ്പുകളും അതത്സമയം നല്‍കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.