മസ്കത്ത്: ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു. 2008ന് മുമ്പുള്ള വാഹനങ്ങള്‍ക്കാണ് നിരോധം പ്രാബല്യത്തില്‍ വരുക. ഈ മാസം 19 മുതല്‍ അതിര്‍ത്തികളില്‍നിന്ന് 2008ന് മുമ്പുള്ള കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ അടക്കമുള്ളവക്കും എക്സ്പോര്‍ട്ട് ക്ളിയറന്‍സ് ലഭിക്കില്ല. ഇതുസംബന്ധിച്ച് ആര്‍.ഒ.പി മുഴുവന്‍ അതിര്‍ത്തി ചെക്പോയന്‍റുകള്‍ക്കും കസ്റ്റംസ് കേന്ദ്രങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉപയോഗിച്ച കാറുകള്‍ കൊണ്ടുവന്ന് ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും ഒമാനില്‍ പതിവാണ്. ഗുണമേന്മയില്ലാത്തതും പഴക്കമുള്ളതുമായ വാഹനങ്ങള്‍ ഒമാനിലേക്ക് കൊണ്ടുവരുന്നതായി നേരത്തേ പരാതിയുയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ആര്‍.ഒ.പി ഉത്തരവെന്ന് വിലയിരുത്തപ്പെടുന്നു. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലത്തെുന്നില്ളെന്നത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനേറെ സഹായിക്കും. ഷാര്‍ജയിലെ അബൂഷഖാറയാണ് മേഖലയിലെ ഏറ്റവും വലിയ യൂസ്ഡ് കാര്‍ വിപണി. കുറഞ്ഞവിലയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രവാസികള്‍ ഇവരെ ആശ്രയിച്ചിരുന്നു.
യു.എ.ഇയില്‍പോയി വാഹനം വാങ്ങുന്ന മലയാളികളടക്കം പ്രവാസികളുമുണ്ട്. ഇനിമുതല്‍ പഴയ വാഹനങ്ങള്‍ വാങ്ങിയാല്‍തന്നെ അവ അതിര്‍ത്തികടത്താന്‍ അനുവദിക്കില്ല. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.