മസ്കത്ത്: കഴിഞ്ഞവര്‍ഷം രാജ്യത്ത് ജനിച്ചത് 82,891 കുട്ടികള്‍. ഇതില്‍ 76,690 പേര്‍ സ്വദേശി മാതാപിതാക്കള്‍ക്കും 6,291പേര്‍ വിദേശികള്‍ക്കുമാണ് പിറന്നതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. നവജാത ശിശുക്കളില്‍ 42,419 പേര്‍ ആണ്‍കുട്ടികളാണ്. സ്വദേശി കുട്ടികളില്‍ 39,206 പേര്‍ ആണും 37,484 പെണ്ണുമാണ്. പ്രവാസികള്‍ക്ക് പിറന്നവരില്‍ 3,213 ആണ്‍കുട്ടികളാണുള്ളത്. മൊത്തം ജനനനിരക്കില്‍ 2013നെ അപേക്ഷിച്ച് 4.49 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആണ്‍ ജനനനിരക്ക് 4.58 ശതമാനവും പെണ്‍നിരക്ക് 4.39 ശതമാനവും വര്‍ധിച്ചു. വിദേശികളില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ ജനിച്ചത്, 5.63 ശതമാനം. ആണ്‍കുട്ടികളുടേത് 2.65 ശതമാനമാണ് അധികം. സ്വദേശികളില്‍ 4.74, 4.29 ശതമാനം എന്നിങ്ങനെയാണ് ആണ്‍, പെണ്‍ ജനനനിരക്കുകളിലെ വര്‍ധന.
വടക്കന്‍ ബാത്തിനയിലാണ് ഏറ്റവുമധികം കുട്ടികള്‍ ജനിച്ചത്, 17108 പേര്‍. മസ്കത്തില്‍ 16,931 ജനനവും ദാഖിലിയയില്‍ 11,704 ജനനവും ഉണ്ടായി.
കൂടുതല്‍ സ്വദേശികള്‍ ജനിച്ചതും വടക്കന്‍ ബാത്തിനയിലാണ്. പ്രവാസി കുട്ടികളുടെ ജനനം ഏറ്റവുമധികം മസ്കത്ത് ഗവര്‍ണറേറ്റിലാണ്, 3165. ദോഫാറില്‍ 814ഉം വടക്കന്‍ ബാത്തിനയില്‍ 543ഉം പ്രവാസി ജനനങ്ങള്‍ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.