എണ്ണവില കുറഞ്ഞു; ഓഹരി വിപണിയില്‍ വര്‍ധന

മസ്കത്ത്: ഒമാന്‍ എണ്ണവിലയില്‍ കുറവ്. ഡിസംബര്‍ ഡെലിവറിക്കുള്ള എണ്ണവില 49.15 ഡോളറിലാണ് ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ വ്യാഴാഴ്ച വ്യാപരം അവസാനിപ്പിച്ചത്. ബുധനാഴ്ചയിലെ വിലയേക്കാള്‍ 86 സെന്‍റിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ ഡെലിവറിക്കുള്ള എണ്ണവില 56.33 ഡോളറില്‍ സ്ഥിരത പ്രാപിച്ചതായും ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. മസ്കത്ത് ഓഹരി വിപണി 6.9 പോയന്‍റ് വര്‍ധിച്ച് 5867.41 പോയന്‍റിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മൊത്തം വ്യാപാരം ബുധനാഴ്ചയിലെ 56.80 ശതമാനം ഇടിഞ്ഞ് 2.84 ദശലക്ഷം റിയാലായി. വിപണി മൂല്യമാകട്ടെ 0.01 ശതമാനം വര്‍ധിച്ച് 14.67 ശതകോടി റിയാലില്‍ എത്തി. 
വിദേശ നിക്ഷേപകര്‍ 7.15 ലക്ഷം റിയാലിന്‍െറ ഓഹരികള്‍ വാങ്ങുകയും 5.76 ലക്ഷം റിയാലിന്‍െറ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു. മൊത്തം വിദേശനിക്ഷേപം 4.86 ശതമാനം വര്‍ധിച്ച് 1.38 ലക്ഷം റിയാലില്‍ എത്തി. വ്യാപാരം ചെയ്ത 44 ഓഹരികളില്‍ 14 എണ്ണത്തിന്‍െറ വില വര്‍ധിക്കുകയും 13 എണ്ണത്തിന്‍േറത് കുറയുകയും ചെയ്തു. 5.66 ശതമാനം വില ഉയര്‍ന്ന ഒമാന്‍ ഫിഷറീസ് ആണ് വ്യാഴാഴ്ച ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. രണ്ട് ശതമാനം വിലയിടിഞ്ഞ അഹ്ലി ബാങ്ക് നഷ്ടക്കണക്കില്‍ മുന്നിലത്തെുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.