മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കത്ത് കേരളവിഭാഗം ഒമാനിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ‘എന്‍െറ കേരളം എന്‍െറ മലയാളം’ എന്ന പേരില്‍ കഴിഞ്ഞ 12 വര്‍ഷമായി കേരള വിഭാഗം വിജ്ഞാനോത്സവം വിജയകരമായി നടത്തിവരുന്നുണ്ട്.
കേരളത്തിന്‍െറ കലാ-കായിക, സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുള്ള അന്വേഷണമാണ് വിജ്ഞാനോത്സവം ലക്ഷ്യമിടുന്നത്. പ്രവാസികളായ കുട്ടികളില്‍ മലയാളഭാഷയിലും സാഹിത്യത്തിലും ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി ആസൂത്രണം ചെയ്തത്. മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയും കുടുംബശ്രീയുടെ പ്രിന്‍സിപ്പല്‍ പബ്ളിക് റിലേഷന്‍സ് ഓഫിസറുമായ പാര്‍വതി ദേവിയാണ് വിജ്ഞാനോത്സവം നയിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി. ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്നായി 800ലധികം വിദ്യാര്‍ഥികള്‍ വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാക്ഷ്യപത്രവും വിജയികള്‍ക്ക് സമ്മാനവും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.