മസ്കത്ത്: ഒമാന്‍ സര്‍ക്കാറിന്‍െറ ആദ്യ ഇസ്ലാമിക കടപ്പത്രം ഈമാസം എട്ടിന് പുറത്തിറക്കും. ഒമാന്‍ ധനകാര്യമന്ത്രാലയമാണ് അഞ്ചുവര്‍ഷ കാലാവധിയുള്ള സോവറിന്‍ സുകൂക്ക് ഇറക്കുന്നത്. ഈമാസം 22 വരെ കടപ്പത്രം സ്വന്തമാക്കാം.
2020 വരെ കാലാവധിയുള്ള കടപ്പത്രത്തിന്‍െറ ലാഭവിഹിതം പിന്നീടാകും നിശ്ചയിക്കുക.
ഡിമാന്‍ഡ്, ഇതിന് നിശ്ചയിക്കുന്ന ഏകീകൃത ലേലത്തുക എന്നിവയുടെ അടിസ്ഥാനത്തിലാകും ലാഭവിഹിതം. അഞ്ചു ലക്ഷം റിയാലാണ് കടപ്പത്രത്തില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക.
മൂഡിസ് ഇന്‍വെസ്റ്റേഴ്സ് സര്‍വിസാണ് റേറ്റിങ് കണക്കാക്കുക. ബാങ്ക് മസ്കത്താണ് ഇഷ്യു മാനേജര്‍. ബാങ്ക് മസ്കത്തിന്‍െറ ഇസ്ലാമിക വിഭാഗമായ മീത്താഖ്, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവ സംയുക്തമായി കടപ്പത്രത്തിന്‍െറ ലീഡ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യും.
രാജ്യത്തെ ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങളിലുള്ള അധിക നീക്കിയിരിപ്പ് തുക ശരീഅത്ത് നിയമപ്രകാരം നിക്ഷേപിക്കുന്നതിനുള്ള അവസരമാണ് ഇസ്ലാമിക കടപ്പത്രം തുറന്നുകൊടുക്കുന്നതെന്ന് സുകൂക്ക് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ജവാദ് ബിന്‍ ഹസന്‍ പറഞ്ഞു.
കടപ്പത്രം കൈകാര്യം ചെയ്യുന്നതിന് ഒമാന്‍ സോവറിന്‍ സൂകൂക് എസ്.ഒ.സി എന്ന സ്ഥാപനവും ധനകാര്യമന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.