രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു

മസ്കത്ത്: ഒക്ടോബറില്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ അപേക്ഷിച്ച് 70 ശതമാനമാണ്  കുറ്റകൃത്യങ്ങളുടെ നിരക്കിലുണ്ടായ കുറവെന്ന് ആര്‍.ഒ.പി അറിയിച്ചു. മുഴുവന്‍ ഗവര്‍ണറേറ്റുകളിലും മോഷണവും കവര്‍ച്ചയുമടക്കം കുറ്റകൃത്യങ്ങളില്‍ പിടിയിലായവരുടെ എണ്ണം ഇതില്‍പെടും. കവര്‍ച്ചാ കേസില്‍ കഴിഞ്ഞമാസം 56 വിദേശികളടക്കം 118 പേര്‍ പിടിയിലായതായി ആര്‍.ഒ.പി കുറ്റാന്വേഷണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ സാലിം അല്‍ ബാദി പറഞ്ഞു. 
കഴിഞ്ഞ ഒക്ടോബറില്‍ 144 പേരാണ് കവര്‍ച്ചകേസില്‍ പിടിയിലായത്. ചെറിയ മോഷണങ്ങളില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം 593ല്‍നിന്ന് 176 ആയി കുറഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് ബ്രിഗേഡിയര്‍ അല്‍ ബാദി പറഞ്ഞു. പൊതുജനങ്ങള്‍ വിവരം കൈമാറിയത് നിരവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ ബോധവത്കരണം വിജയം കണ്ടുവെന്നതിന്‍െറ തെളിവാണിത്. ജനങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളെകുറിച്ചും മറ്റും ബോധവത്കരണം നടത്താന്‍ 2013ല്‍ ആരംഭിച്ച പദ്ധതി തുടരുമെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.