സ്വര്‍ണവിലയും വിനിമയ നിരക്കും പ്രവാസികള്‍ക്ക് അനുകൂലം

മസ്കത്ത്: സ്വര്‍ണവില കുറഞ്ഞതും റിയാലിന്‍െറ വിനിമയ നിരക്ക് ഉയര്‍ന്നതും  പ്രവാസികള്‍ക്ക് അനുഗ്രഹമായി. വിനിമയനിരക്ക് ഒമ്പതു മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലത്തെി. റിയാലിന് 173.36 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ ശനിയാഴ്ച നല്‍കിയത്. 
ഞായറാഴ്ചയും ഇതേ നിരക്കുതന്നെയാണ് നല്‍കുക. അതായത്, 1000 രൂപക്ക് അഞ്ച് റിയാല്‍ 768 ബൈസയാണ് നല്‍കേണ്ടത്. നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.  
ഇതേ സ്ഥിതി തുടരുകയാണെങ്കില്‍  രൂപയുടെ മൂല്യം ഇനിയും കുറഞ്ഞ് റിയാലിന് 175 രൂപ എന്ന നിരക്കിലത്തെുന്നുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച മാര്‍ക്കറ്റ് തുറന്നതുതന്നെ 173.60 എന്ന നിരക്കുമായായിരുന്നു. 174ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് രംഗത്തുവരുകയും ഡോളര്‍ മാര്‍ക്കറ്റിലിറക്കി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളും ഡോളര്‍ മാര്‍ക്കറ്റിലിറക്കിയിരുന്നു. രൂപയുടെ മൂല്യം 173ല്‍ പിടിച്ചുനിര്‍ത്താനായിരുന്നു റിസര്‍വ് ബാങ്ക് ശ്രമിച്ചത്. 173.36 എന്ന നിരക്കിലാണ് മാര്‍ക്കറ്റ് പിരിഞ്ഞത്. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് രൂപയുടെ വിനിമയനിരക്ക് ഉയരാന്‍ കാരണമെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. 
ഡോളറിന് അനുകൂലമായ ഘടകങ്ങളാണ് മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നത്. യൂറോയും മറ്റു കറന്‍സികളും ഇനിയും തകരാന്‍ സാധ്യതയുണ്ട്. യൂറോ അധികൃതര്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇത് ഡോളറിനെ ഇനിയും ശക്തമാക്കും. ഇതോടെ, വിനിമയനിരക്ക് 175 ലത്തൊന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെയാണ് ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയത്. 
ഡിസംബര്‍ മൂന്നാം വാരത്തോടെ ഇത് നടപ്പാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ, നിക്ഷേപകര്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതാണ് ഡോളര്‍ ശക്തമാവാന്‍ കാരണം. ഇത് ഏഷ്യന്‍ കറന്‍സികളെ മുഴുവന്‍ പ്രതികൂലമായി ബാധിച്ചു. ഇത് ഏറെ പ്രതികൂലമായി ബാധിച്ചത് ഇന്ത്യന്‍ രൂപയെയാണ്. 
ചൈനയില്‍ വ്യാപാര മാന്ദ്യമുണ്ടായപ്പോള്‍ അതിനെ മറികടക്കാന്‍ ചൈനീസ് കറന്‍സിയുടെ മൂല്യം ഇടിച്ചതും ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കുന്നുണ്ട്. ഇത് മറികടക്കാന്‍ രൂപയുടെ മൂല്യം കുറക്കുന്ന പക്ഷം ഒരു റിയാലിന് 178 രൂപ എന്ന തലത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇത് ക്രമേണയാകും നടപ്പാക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
അതിനിടെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഗുഡ്സ് സര്‍വിസ് ടാക്സ് എന്ന പേരില്‍ ഇന്ത്യയുടെ വില്‍പനനികുതി ഏകീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും നികുതി  ഏകീകരിക്കുകയാണ് ലക്ഷ്യം.  ഈ ബില്‍ പാസാവുകയാണെങ്കില്‍ ഇന്ത്യന്‍ രൂപ കുറച്ചുകൂടി മെച്ചപ്പെടും. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ ബില്‍ പാസാവാന്‍ ഏറെ കടമ്പകളുണ്ട്. ബില്‍ പാസായാലും വിനിമയ നിരക്ക്  വല്ലാതെ താഴെ പോവാന്‍ സാധ്യതയില്ളെന്നു രാജന്‍ പറഞ്ഞു. 
മൂന്നു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന് ഈടാക്കുന്നതെന്ന് ദുബൈ ഗോള്‍ഡ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.പി. ബെന്‍സീര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ജ്വല്ലറിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഡോളര്‍ ശക്തമാവുന്നതും നിക്ഷേപകര്‍ ഡോളറിലേക്ക് നിക്ഷേപം തുടങ്ങിയതുമാണ് സ്വര്‍ണവില കുറയാന്‍ കാരണം.
 ഏതായാലും സ്വര്‍ണവില കുറയുന്നതിലും വിനിമയനിരക്ക് ഉയരുന്നതിലും ഏറെ സന്തോഷിക്കുന്നത് പ്രവാസികളാണ്. എന്നാല്‍, റിയാലിന് 170 കടന്നതോടെ നിരവധിപേര്‍ വന്‍സംഖ്യകള്‍ നാട്ടിലയച്ചിരുന്നു. നിരക്ക് കൂടിയപ്പോള്‍ പലരുടെ കൈയിലും അയക്കാന്‍ പണമില്ലാത്ത അവസ്ഥയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.